Latest News
Loading...

മക്കൾ നിരപരാധികളെന്ന് പിതാവ്


അഹമ്മദാബാദ് സ്ഫോടന കേസിൽ വധശിക്ഷക്ക് വിധിക്കപെട്ട ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലിയും ഷാദുലിയും നിരപരാധികളെന്ന്  പിതാവ് അബ്ദുൽ കെരീം മാസ്റ്റർ . തീർത്തും ദുഃഖകരമായ ഒരു വിധിയാണ് വിചാരണ കോടതിയിൽ നിന്ന് വന്നിരിക്കുന്നത്. തന്റെ മക്കൾ നിരപരാധികളാണെന്ന ഉറച്ച വിശ്വാസമുണ്ട്.

മറ്റൊരു കേസിൽ ജയിലിലായി മാസങ്ങൾക്ക് ശേഷമാണ് അഹമ്മദാബാദിൽ സ്ഫോടനം നടക്കുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ജയിലിനുള്ളിൽ കഴിഞ്ഞ ഇരുവരെയും അവർ അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ വിവിധ കേസുകളിൽ രാജ്യത്തെ വ്യത്യസ്ത ജയിലുകളിൽ കഴിഞ്ഞിരുന്നവരാണ് ഈ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവർ. പല ജയിലുകളിൽ കഴിഞ്ഞവർ എങ്ങനെയാണ് ഒന്നിച്ച് ഗൂഢാലോചന നടത്തുന്നത് പിതാവ് അബ്ദുൽ കെരീം മാസ്റ്റർ ചോദിക്കുന്നു.




മറ്റൊരു കേസിൽ ഷിബിലിയെ മുംബൈ എ ടി എസ് തലവനായിരുന്ന ഹേമന്ദ് കാർക്കരെ നുണ പരിശോധന നടത്തി കുറ്റക്കാരനല്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയിരുന്നു. ഈ കേസിലും നുണ പരിശോധന പോലെയുള്ള ശാസ്ത്രീയമായ പരിശോധനകൾ നടത്തിയിരുന്നെങ്കിൽ മക്കൾ ശിക്ഷിക്കപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നീതിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ലെന്നും അഭിഭാഷകരുമായി ആലോചിച്ച് വിധിക്കെതിരെ മേൽ കോടതിയിൽ അപ്പീൽ പോകുമെന്നും അബ്ദുൽ കെരീം മാസ്റ്റർ പറഞ്ഞു

Post a Comment

0 Comments