Latest News
Loading...

കാർഷിക രംഗത്ത് മൂല്യവർദ്ധന സംരംഭങ്ങൾ ഉണ്ടാവണം : മാണി സി കാപ്പൻ MLA

കാർഷിക രംഗത്ത് മൂല്യവർദ്ധിത സംരംഭങ്ങൾ വളർന്നു വരണമെന്ന് മാണി സി കാപ്പൻ എം.എൽ.എ. അഭിപ്രായപ്പെട്ടു. കാർഷികവിളകളും ഫലവർഗ്ഗങ്ങളും നൂതന സാങ്കേതികവിദ്യയിലൂടെ ശാസ്ത്രീയമായി  സംസ്കരിച്ച് കൂടുതൽ വരുമാനം ഉറപ്പു വരുത്താൻ കർഷകർക്കാവണമെന്നും അദ്ദേഹം പറഞ്ഞു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നബാർഡിന്റെ നേതൃത്വത്തിൽ കുമരകം കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ പാലായിൽ സംഘടിപ്പിച്ച അർദ്ധ മാസ സംരംഭകത്വ പരി ശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ഷാലോം പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ പി.എസ്.ഡബ്ളിയു.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. ഡാന്റീസ് കൂനാനിക്കൽ, പി.വി.ജോർജ് പുരയിടം , വിനോദ് വേരനാനി , തങ്കച്ചൻ മുളങ്കുന്നം എന്നിവർ പ്രസംഗിച്ചു. ജോസ് നെല്ലിയാനി, മാനുവൽ ആലാനി, ജോയി മടിയ്ക്കാങ്കൽ, എബിൻ ജോയി, ഷീബാ ബെന്നി, സൗമ്യാ ജയിംസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. പരിശീലനം പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റുകളും എം.എൽ.എ വിതരണം ചെയ്തു.

Post a Comment

0 Comments