Latest News
Loading...

100% ഡിജിറ്റലൈസേഷൻ നടപടികളുമായി അരുവിത്തുറ കോളേജ്

ക്ലാസ്സ് റൂമുകൾ മുഴുവൻ  ഡിജിറ്റലൈസ് ചെയ്യുവാനുള്ള നടപടികളുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്. കോളേജിലെ പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെയാണ് നൂറോളം ക്ലാസ്സ് റൂമുകളിൽ ഇത് നടപ്പാക്കുന്നത്.  കോളേജിലെ ബികോം ആദ്യ ബാച്ച് വിദ്യാർത്ഥികൾ അകാലത്തിൽ മരണപ്പെട്ട സഹപാഠിയുടെ ഓർമ്മയ്ക്കായി ക്ലാസ് മുറിയിൽ ഡിജിറ്റൽ പഠന സൗകര്യം ഒരുക്കിയാണ് ഇതിന് തുടക്കം കുറിച്ചത്. 

1998-2001 കാലയളവിൽ അരുവിത്തറ സെൻറ് ജോർജ് കോളേജിൽ ബികോം കോഴ്സിൽ  പഠിച്ച  പരേതനായ ജസ്റ്റിൻ വെട്ടിക്കലിന്റെ സ്മരണാർത്ഥമാണ്  സഹപാഠികളായ പൂർവവിദ്യാർത്ഥികൾ തങ്ങൾ പഠിച്ച ഡിഗ്രി ക്ലാസ് മുറി ഐസിടി പഠന സംവിധാനങ്ങൾ ഒരുക്കി ആധുനീവ ത്കരിച്ചത്.



കോളേജിൽ വെച്ച് നടന്ന ഐ.സി.റ്റി. ഉപകരണങ്ങളുടെ കൈമാറ്റ ചടങ്ങിൽ കോളേജ് മാനേജർ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ അധ്യക്ഷത വഹിച്ചു. കലാലയ സൗഹൃദത്തിന്റെ ആഴവും പരപ്പും വെളിവാക്കുന്നതാണ് പൂർവ്വ വിദ്യാർത്ഥികളായ സഹപാഠികളുടെ ഈ പ്രവർത്തി എന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.


 ക്യാമ്പസ് കാലയളവ് തുടങ്ങി  ഇന്നും തുടരുന്ന ആദ്യ ബികോം ബാച്ചിലെ വിദ്യാർത്ഥികളുടെ സവിശേഷമായ സൗഹൃദ ബന്ധത്തെ കുറിച്ച് പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അനുസ്മരിച്ചു.  കോളജിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഈ ഡിജിറ്റലൈസേഷൻ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.


ബി കോം ആദ്യ ബാച്ചിലെ വിദ്യാർഥികളെ പ്രതിനിധീകരിച്ച് ശ്രീ അലക്സ് ചൂരനോലിക്കൽ, ശ്രീ മാനുവൽ കുര്യൻ എന്നിവർ ചേർന്ന് അമ്പതിനായിരത്തോളം രൂപ വില വരുന്ന ഐസിടി പഠന ഉപകരണങ്ങൾ കോളേജ് മാനേജർക്ക് കൈമാറി. കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ.ജോർജ്  പുല്ലുകാലായിൽ, കോളേജ് ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ജിലു ആനി ജോൺ,അധ്യാപകരായ ശ്രീ ഡെന്നി തോമസ്, ശ്രീ. മിഥുൻ ജോൺ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

0 Comments