Latest News
Loading...

ബോധവത്കരണവും നേതൃത്വ പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു.

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ പ്രവർത്തിക്കുന്ന ഇന്നോവേഷൻ ആൻ്റ് ഓൻട്രിപ്രെന്യൂർഷിപ് ഡെവലപ്പ്മെൻ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ  ഹൈസ്കൂൾ /ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സംരംഭകത്വ വികസനത്തിനായി നടപ്പാക്കുന്ന സ്റ്റാർട്ട്അപ് ബോധവത്കരണവും നേതൃത്വ പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു. പ്രോഗ്രാമിൻ്റെ ഉദ്ഘാടനം അരുവിത്തറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ മാനേജർ വെരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ നിർവഹിച്ചു. സ്കൂൾ തലം മുതലുള്ള സംരംഭകത്വ വികസനത്തിനായി സെൻറ് ജോർജ് കോളേജ് നടത്തുന്ന പ്രയത്നത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു .

വിദ്യാർത്ഥികളിലെ നവീന ബിസിനസ് ആശയങ്ങൾ പ്രാവർത്തികമാക്കാൻ സെന്റ് ജോർജ് കോളേജിൽ സജ്ജമാക്കിയിരിക്കുന്ന ഇന്നവേഷൻ സൗകര്യങ്ങളെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കോളേജ് പ്രിൻസിപ്പാൾ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടികാട്ടി.

 സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ
ശ്രീ. ഷാജി മാത്യു, കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ.ജോർജ് പുല്ലുകാലായിൽ, കോളേജ് ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ജിലു ആനി ജോൺ, ഐ.ഇ.ഡി.സി. നോഡൽ ഓഫീസർ ശ്രീ. മിഥുൻ ജോൺ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.



കേരള സ്റ്റാർട്ടപ്പ് മിഷൻറെ പിന്തുണയോടെ നടത്തുന്ന സാൾട്ട് (SALT) പ്രോഗ്രാമിന്റെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷന്റെ പരിശീലനം പൂർത്തിയാക്കിയ അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ വിദ്യാർഥികളായ അർജുൻ, സച്ചിൻ , എബിൻ, അഭിജിത്ത്, അജയ് എന്നിവർ ഉദ്ഘാടനന്തരം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കായി സ്റ്റാർട്ട്അപ് ബോധവത്കരണവും നേതൃത്വ പരിശീലനവും നൽകി.

Post a Comment

0 Comments