Latest News
Loading...

സീറ്റ്ബെൽറ്റ് ഇനി പിൻസീറ്റിലെ യാത്രക്കാർക്കും

പിൻസീറ്റിൽ നടുവിലായി ഇരിക്കുന്നവർക്ക് ഉൾപ്പടെ മുഴുവൻ യാത്രക്കാർക്കും ധരിക്കാനുള്ള സീറ്റ് ബെൽറ്റ് കാറുകളിൽ ഘടിപ്പിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വാഹനനിർമാതാക്കൾക്ക് ഉടൻ നിർദേശം നൽകും. കാറുകളിൽ ത്രീ പോയിന്റ് സേഫ്റ്റി സീറ്റ് ബെൽറ്റ് അഥവാ വൈ ആകൃതിയിലെ ബെൽറ്റ് ഘടിപ്പിക്കാനാണ് നിർദേശം നൽകുന്നത്. ഇതു സംബന്ധിച്ച കരടുമാർഗരേഖ ഈ മാസം പുറത്തിറങ്ങും.  
ഇന്ത്യയിൽ നിർമിക്കുന്ന ഒട്ടുമിക്ക കാറുകളിലും മുന്നിലിരിക്കുന്നവർക്കും പിന്നിലിരിക്കുന്ന രണ്ടുപേർക്കും മാത്രമാണ് വൈ ആകൃതിയിലുള്ള 'ത്രീ പോയന്റ് സേഫ്റ്റി' സീറ്റ് ബെൽറ്റ് ഇപ്പോഴുള്ളത്. ചുരുക്കം ചില വാഹനനിർമാതാക്കളാണ് നടുവിലെ സീറ്റിലും ഇതു പിടിപ്പിക്കുന്നത്. 

ചില കാറുകളിൽ ലാപ് ബെൽറ്റ് അല്ലെങ്കിൽ വയറിനുമുകളിലൂടെ ധരിക്കുന്ന ബെൽറ്റുകളാണ് പിന്നിലിരിക്കുന്നവർക്കായ നൽകുന്നത്. പിന്നിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും കുറ്റകരവുമല്ല. പുതിയ നിർദേശം പ്രാബല്യത്തിൽ വരുന്നതോടെ പിന്നിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയേക്കും.


Post a Comment

0 Comments