Latest News
Loading...

മുച്ചക്ര വിതരണവും ലാപ്ടോപ് വിതരണവും നടത്തി

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അംഗപരിമിതർക്കുള്ള മുച്ചക്ര വിതരണവും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്കുള്ള ലാപ്ടോപ് വിതരണവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ഇടമറുക് പി എച്ച്സിയ്ക്ക് വാഹനം ലഭ്യമാക്കുമെന്നും എം എൽ എ പറഞ്ഞു.

8 മുച്ചക്ര വാഹനങ്ങളും 8 ലാപ്ടോപുകളുമാണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്സി മാത്യു, ബി അജിത്കുമാർ, ആർ ശ്രീകല, ബിന്ദു സെബാസ്റ്റ്യൻ, മറിയാമ്മ ഫെർണാണ്ടസ്, കെകെ കുഞ്ഞുമോൻ, രമ മോഹൻ, ജോസഫ് ജോർജ്ജ്, ജെറ്റോ ജോസ്, മിനി സാവിയോ, അക്ഷയ് ഹരി, ...


ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി ജെയിസ്, വിജി ജോർജ്ജ്, ജോഷി ജോഷ്വ, ജോർജ്ജ് മാത്യു, ഗീതാ നോബിൾ, ടെജി ബെഞ്ചമിൻ, അനുപമ വിശ്വനാഥൻ, രജന സുധാകരൻ സി.ഡി പി ഒ ജാസ്മിൻ, ബി ഡി ഒ സക്കീർ ഹുസൈൻ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments