Latest News
Loading...

രാമപുരം കുടിവെള്ള പദ്ധതി അട്ടിമറിച്ചിരിക്കുന്നത് പരാജയത്തിന്റെ പക പോക്കൽ

കടനാട് :ഐക്യജനാധിപത്യമുന്നണി ഗവൺമെൻറിൻറെ കാലഘട്ടത്തിൽ വിഭാവനംചെയ്ത രാമപുരം കുടിവെള്ള പദ്ധതി അട്ടിമറിച്ച ഇടതുപക്ഷ സർക്കാരിൻറെ നിലപാട് പാലായിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

 പാലാ നിയോജക മണ്ഡലത്തിലെ , കാനാട്, രാമപുരം , കരൂർ, മേലുകാവ് ഉൾപ്പെടെ പാലാ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഉതകുന്ന പദ്ധതി കേരളാ കോൺഗ്രസ് (എം ) പ്രധിനിധി ജലവിഭാവ വകുപ്പ് കൈകാര്യം ചെയ്യുന്ന ഈ സമയത്ത് ഈ പദ്ധതി പൂർത്തികരണത്തിന് തടസ്സം നിൽക്കുന്നത് പാലായിലെ LDF പരജയത്തിന്റെ പക തീർക്കലാണ് എന്നും സജി ആരോപിച്ചു.





കേരളാ കോൺഗ്രസ് കാനാട് മണ്ഡലം തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ച് കൊല്ലപ്പള്ളി കേരളാ കോൺഗ്രസ് ഓഫീസിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. 
കേരളാ കോൺഗ്രസ് എമ്മിനോ, ജോസ് കെ മാണിക്കോ, റോഷി അഗസ്റ്റിനോ പാലായിലെ ജനങ്ങളോട് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഈ പദ്ധതി ഇപ്പോൾ നടപ്പിലാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡൻ്റ് മത്തച്ചൻ അരിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോർജ് പുളിങ്കാട്, ജോസ് വടക്കേക്കര, ജോസ് പ്ലാശനാൽ, രാജൻ കുളങ്ങര , ലിറ്റോ പാറേക്കാട്ടിൽ, ഷിനു പാലത്തുങ്കൽ, ജോയിസ് പുതിയാമഠം, സിബി നെല്ലൻകുഴിയിൽ, മണിക്കുട്ടി സന്തോഷ് പി.ടി തോമസ് പൂവത്തുങ്കൽ , സജി പുത്തേട്ട്, ഷാജി സാർ പുളിക്കൽ ,ടോമി കരൂർ, സിബി വരിക്കമാക്കൽ, , ദേവസ്യാച്ചൻ കുഴിഞ്ഞാലിൽ
തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments