Latest News
Loading...

പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ആരംഭിക്കുന്നു.

പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പുനരാരംഭിക്കുവാൻ സർക്കാർ നിർദ്ദേശം.
വർഷങ്ങളായി ഇവിടെ പോസ്റ്റ് മോർട്ടം ഇല്ലായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് വീണ്ടും പോസ്റ്റ് മോർട്ടം ആരംഭിക്കുന്നത്. ഫോറൻസിക് പരിശോധന ആവശ്യമില്ലാത്ത  മൃതശരീരങ്ങളുടെ പോസ്റ്റ് മോർട്ടത്തിനായുള്ള ക്രമീകരണമാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക.

ജില്ലയിലെ മിക്ക താലൂക്ക് ആശുപത്രികളിൽ പോലും സൗകര്യങ്ങൾ ഉണ്ടായിരിക്കവെ ഇവിടെ പോസ്റ്റു മോർട്ടം നിർത്തിവച്ചതിൽ പ്രതിഷേധം ഉയർന്നിരുന്നു.ചെറിയ കേസുകളിൽ പോലും മെഡിക്കൽ കോളജിനെയാണ് ആശ്രയിച്ചിരുന്നത്. ഇത് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്ന സമയത്ത് ആധുനിക ഫ്രീസറോഡു കൂടിയ മോർച്ചറിയും, പോസ്റ്റ് മോർട്ടം മുറിയും അനുബന്ധ സജ്ജീകരണങ്ങളും ഫോറൻസിക് വിഭാഗത്തിനായി ഓഫീസും നിർമ്മിച്ചിരുന്നു.
2004-ൽ ജനറൽ ആശുപത്രി ആയി ഉയർത്തപ്പെട്ടതോടെ ഫോറൻസിക് വിഭാഗവും അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് ഈ വിഭാഗം പ്രവർത്തിച്ചില്ല.


നിർത്തിവച്ചിരുന്ന പോസ്റ്റ് മോർട്ടം പുനരാരംഭിക്കുവാൻ നടപടി ആവശ്യപ്പെട്ട് ആശുപത്രി മാനേജിoഗ് കമ്മിറ്റി ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിലും ജോസ്.കെ.മാണി എം.പി മുഖാന്തിരം ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏതാനും ആഴ്ച്ചകൾക്കുള്ളിൽ പോസ്റ്റുമോർട്ടം ആരംഭിക്കുവാനാണ് തീരുമാനം.

Post a Comment

0 Comments