Latest News
Loading...

പൂഞ്ഞാര്‍ വളതൂക്കില്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു


പൂഞ്ഞാര്‍ പാതാമ്പുഴ റോഡില്‍ വളതൂക്കില്‍ നിയന്ത്രണം വിട്ട ബുള്ളറ്റ് ടെലിഫോണ്‍ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വണ്ടിപ്പെരിയാര്‍ സ്വദേശി സജിയാണ് മരിച്ചത്. ഒപ്പുണ്ടായിരുന്ന പൂഞ്ഞാര്‍ സ്വദേശി നിഷാന്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


നിയന്ത്രണം വിട്ട വാഹനം പോസ്റ്റിനും മതിലിനും ഇടയിലൂടെ ഇടിച്ച് കയറുകയായിരുന്നു. വളതൂക്കിലെ ബന്ധുവീട്ടിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിന് എത്തിയതായിരുന്നു സജി. 


Post a Comment

0 Comments