Latest News
Loading...

കല്ലടക്കോളനിയിലെ ആളുകളുടെ പട്ടയവിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചു

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് കല്ലടക്കോളനിയിലെ ആളുകളുടെ പട്ടയവിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലടക്കോളനി ഹൌസിംഗ് ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. വളരെ വര്‍ഷങ്ങളായി അടിസ്ഥാനസൌകര്യങ്ങളിൽ വളരെ പിന്നോക്കാവസ്ഥയിലാണ് കല്ലടക്കോളനി. കോളനിയുടെ വികസനം വളരെ അന്ത്യന്താപേക്ഷിതമാണ്. കഴിഞ്ഞ മഴക്കാലത്ത് ഒരു വീടിന്‍റെ സൈഡ് ഇടിഞ്ഞുപോകുകയും അത് പുനര്‍നിര്‍മ്മിക്കുന്നതിന് ബഹു. വാര്‍ഡ് മെമ്പറും കോളനിനിവാസികളും പഞ്ചായത്തിനോട് ആവശ്യപ്പെടുകയും പഞ്ചായത്ത് പ്രസിഡന്റ്‌ വാർഡ് മെമ്പർ നൊപ്പം സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.

ടി കോളനി ഹൌസിംഗ് ബോര്‍ഡ് ഉടമസ്ഥതയിലായതിനാല്‍ പഞ്ചായത്ത് ഫണ്ട് ടി പ്രവൃത്തിയ്ക്ക് ചെലവാക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥയുണ്ടായി. ആയതിനാല്‍ കോളനിയുടെ ഉടമസ്ഥാവകാശം അവിടുത്തെ ആളുകള്‍ക്കും പഞ്ചായത്തിനും ലഭിക്കേണ്ടത് അന്ത്യന്താപേക്ഷിതമാണെന്ന് പഞ്ചായത്ത് കമ്മറ്റി നിരീക്ഷിച്ചു. കല്ലടക്കോളനിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് പട്ടയം കിട്ടുന്നതിന് നടപടി സ്വീകരിക്കുന്നതിന് വാര്‍ഡ് മെമ്പര്‍ ശ്രീമതി. ബിനു ജോസ്തോട്ടിയില്‍ പഞ്ചായത്ത് കമ്മറ്റിയില്‍ പ്രമേയം അവതരിപ്പിക്കുകയും പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുക്കുകയും ചെയ്തു. 

പ്രസ്തുത റെസെല്യൂഷന്‍ പഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, വാർഡ് മെമ്പർ ബിനു ജോസ് എന്നിവർ ബഹു എം എൽ എ ക്കും ഹൌസിംഗ് ബോര്‍ഡിനും കളക്ടര്‍ക്കും നല്‍കുകയുണ്ടായി. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് ഓഫീസില്‍ ഉദ്യോഗസ്ഥര്‍ വന്ന് കല്ലടക്കോളനിയിലെ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. കൂടാതെ പഞ്ചായത്തില്‍ വന്ന് ആളുകളുടെ രേഖകളും ചരിത്രവും പരിശോധിച്ചു. പ്രസിഡന്‍റും വാര്‍ഡ് മെമ്പറും എം എല്‍എ ശ്രീ. മോന്‍സ് ജോസഫിനെ സമീപിച്ച് ടി വിഷയത്തില്‍ അടിയന്തിര തീരുമാനമെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചതനുസരിച്ച് അദ്ദേഹം ബഹു.വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ടി വിഷയം നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. 

അതിന്‍റെ ഫലമായി 25.02.2022 വെള്ളിയാഴ്ച ഹൌസിംഗ് ബോര്‍ഡില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കല്ലടക്കോളനി സന്ദര്‍ശിക്കുകയും അവിടെ ആദ്യം മുതല്‍ താമസിക്കുന്ന ആളുകള്‍ക്ക് ആധാരത്തിന്‍റെ നക്കല്‍ നല്‍കുകയും ബാക്കിയുള്ള ആളുകള്‍ക്ക് പട്ടയം ലഭിക്കുന്നതിനുവേണ്ടി സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദാംശങ്ങളും നല്‍കി. ഹൌസിംഗ് ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഉഴവൂര്‍ ഗ്രാമപ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ജോണിസ് പി സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി എം എല്‍ എ ശ്രീ മോന്‍സ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. 6-ാം വാര്‍ഡ് മെമ്പര്‍ ശ്രീമതി ബിനു ജോസ് സ്വാഗത ആശംസിച്ചു.മെമ്പര്‍മാരായ റിനി വില്‍സണ്‍, തങ്കച്ചന്‍ കെ എം എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കല്ലടക്കോളനി നിവാസികളെല്ലാവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. 

തങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന്‍റെ പട്ടയം ലഭിക്കുകയും കോളനിയില്‍ കുടിവെള്ളം ലഭിക്കുക എന്നതും കോളനി നിവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു. ജലജീവന്‍മിഷന്‍ പദ്ധതിയിലൂടെ കോളനി നിവാസികള്‍ക്ക് മുഴുവന്‍ കുടിവെള്ളമെത്തിക്കുവാന്‍ സാധിച്ചു.കല്ലടക്കോളനിയിലെ ആളുകള്‍ക്ക് മുഴുവന്‍ പട്ടയം ലഭിക്കുന്നതിന്‍റെ ഓന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടിറങ്ങിയ വാര്‍ഡ് മെമ്പര്‍ ശ്രീമതി. ബിനു ജോസ് തോട്ടിയിലിനെ പ്രസിഡന്‍റ് ശ്രീ.ജോണിസ് പി സ്റ്റീഫന്‍ അഭിനന്ദിക്കുകയും ആയതിനു വേണ്ട എല്ലാ സഹായസഹകരണവും നല്‍കിയ എം എല്‍ എ മോന്‍സ് ജോസഫിന് നന്ദി അറിയിക്കുകയും ചെയ്തു. പട്ടയം ലഭിക്കുന്നതിനുവേണ്ടിയുള്ള ബാക്കി നടപടികളെക്കുറിച്ച് ഹൌസിംഗ് ബോര്‍ഡ് അംഗം ശ്രീമതി.ഉഷ അറിയിച്ചു. ബഹു.വില്ലേജ് ഓഫീസര്‍ ശ്രീമതി സരള യോഗത്തില്‍ പങ്കെടുത്തു. ഹൌസിംഗ് ബോര്‍ഡുമായി ഉടമ്പടി വയ്ക്കുമ്പോള്‍ കോളനി നിവാസികള്‍ അടക്കേണ്ട ഫീസ് 3500 റോളം രൂപയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളായതിനാല്‍ വാര്‍ഡു മെമ്പറുടെ ഇടപെടലിലൂടെ ജോസ് എസ്തപ്പാൻ ഫൌണ്ടേഷൻ കാവുംപുറം ഈ ഫീസ് നല്‍കുവാന്‍ തയ്യാറായത് മാതൃകാപരമായ പ്രവര്‍ത്തനമാണ്.

Post a Comment

0 Comments