Latest News
Loading...

'ആനയെ തളച്ച പാപ്പാന്‍ പെണ്‍കുട്ടിയെ വളയ്ക്കാന്‍' ശ്രമിച്ചതിന് പിടിയില്‍

കഴിഞ്ഞ രണ്ടു വര്‍ഷമായി 16കാരി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി വീഡിയോ കോളിലൂടെ നഗ്‌ന ദൃശ്യങ്ങള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ വശീകരിച്ച കേസില്‍ ആന പാപ്പാനായ യുവാവ് പിടിയില്‍. എറണാകുളം ഇടപ്പള്ളി സ്വദേശിയായ സജിയെയാണ് പാലാ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ടോംസണ്‍ അറസ്റ്റ് ചെയ്തത്.



കഴിഞ്ഞ കുറേ നാളുകളായി പെണ്‍കുട്ടി ഫോണ്‍ ചാറ്റിങ്ങില്‍ ഏര്‍പ്പെടുന്നത് മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. വനിതാ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് പെണ്‍കുട്ടി കഴിഞ്ഞ രണ്ടു വര്‍ഷമായി ആനപ്പാപ്പാന്‍ സജിയുമായി സൗഹൃദത്തില്‍ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്. 

പെണ്‍കുട്ടിയുടെ വീടിനുസമീപം ആനയുമായി രണ്ടുവര്‍ഷം മുമ്പ് എത്തിയ പ്രതി വെള്ളം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. അവിടെവച്ച് പെണ്‍കുട്ടിയുമായി പ്രണയത്തിലായ പ്രതി വീഡിയോ കോളിലൂടെയും മറ്റും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയുടെ കയ്യില്‍ കടന്നു പിടിച്ചിരുന്നു.  പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് പിന്നീട് സജിയെ ഭരണങ്ങാനത്തു നിന്നും ആനയോടൊപ്പം ജോലി ചെയ്യവേ പിടികൂടുകയായിരുന്നു. എസ് എച്ച് ഒ കെ പി ടോംസണ്‍, എഎസ്‌ഐ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനുമോള്‍, സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് സി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. 

Post a Comment

0 Comments