Latest News
Loading...

നമ്മുടെ പൊന്നോമനകള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

സൈബര്‍ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും സംബന്ധിച്ച് അറിയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളിലും കോളേജുകളിലും കംപ്ലയിന്റ് ബോക്‌സുകള്‍ സ്ഥാപിക്കണമെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ഡോ.ബി സന്ധ്യ ഐപിഎസ് പറഞ്ഞു. സൈബര്‍ സ്‌പേസില്‍ 90 ശതമാനവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യത്തിനാണിപ്പോള്‍ വിനിയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു. പാലാ പൊലീസ് ആവിഷ്‌ക്കരിച്ച നമ്മുടെ പൊന്നോമന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാലാ അല്‍ഫോന്‍സാ കോളേജില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയാ യിരുന്നു അവര്‍. 
13 വയസ് മുതല്‍ 20 വയസ് വരെയുള്ള പെണ്‍കുട്ടികളെ സഹായിക്കുന്നതിനും, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കും ബോധവല്‍ക്കരണം നടത്തുന്നതിനായി പാലാ പൊലീസ് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് നമ്മുടെ പൊന്നോമനകള്‍. സൈബര്‍ കുറ്റകുത്യങ്ങളെ നിസ്സാരമായി കാണരുതെന്നും Dr സന്ധ്യ പറഞ്ഞു. കുറ്റകൃത്യത്തിന് വേണ്ടി മാത്രം സൈബര്‍ സ്‌പെസുകള്‍ ഉപയോഗിക്കുന്ന ആളുകളുണ്ട്. നടക്കുന കുറ്റകൃത്യങള്‍ തുറന്ന് പറയണം.  ഇരയാക്കപെട്ടവരെ കുറ്റക്കാരായി കാണരുതെന്നും അവര്‍ പറഞ്ഞു. ലഹരി പദാര്‍ത്ഥങ്ങളുടെ വില്പനക്കും ഇപ്പോള്‍ സൈബറിടങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും Dr സന്ധ്യ സൂചിപ്പിച്ചു.സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരികയാണ്. ലോകം ഇന്ന് എല്ലാവര്‍ക്കും എവിടെയാരുന്നും ആക്‌സസ് ചെയ്യാന്‍ കഴിയും. മുന്‍കാലങ്ങളില്‍ ഒരു പൊലീസ് പട്രോളിംഗ് കൊണ്ട് പല കുറ്റകൃത്യങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു.  പ്രതിബദ്ധതയുള്ളവരായി കുട്ടികള്‍ മാറണം. നമ്മള്‍ തന്നെ സമൂഹത്തിന്റെ കാവലാള്‍ ആയി മാറണണമെന്നും സന്ധ്യ IPS പറഞ്ഞു.


കോളേജ് ഓഡിറ്റോറിയത്തില്‍  നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പള്‍ റവ.Dr. സിസ്റ്റര്‍ റജീനാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. കോട്ടയം അഡീഷനല്‍ S.P എസ് സുരേഷ് കുമാര്‍, പാലാ DySP ഷാജു ജോസഫ്, കോളേജ് വൈസ് പ്രിന്‍സിപ്പള്‍ റവ.Dr ഷാജി ജോണ്‍, Dr. സിമിമോള്‍ സെബാസ്റ്റ്യന്‍, ബര്‍സാര്‍ റവ Dr ജോസ് ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. കോട്ടയം ജില്ലാ വനിതാ ഹെല്‍പ് ലൈനിന്റെയും വനിതാ സെല്ലിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


Post a Comment

0 Comments