Latest News
Loading...

'കോട്ടയം നഗമധ്യത്തില്‍ വെടിയുതിര്‍ത്ത് അക്രമിസംഘം'

കോട്ടയം ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ സുരക്ഷയുടെ ഭാഗമായി നഗരത്തില്‍ മോക്ക് ഡ്രില്‍. ശനിയാഴ്ച ഉച്ചയ്ക്ക് 11.15 ഓടെ കോട്ടയം നഗരമധ്യത്തില്‍ തിരുനക്കര മൈതാനത്തായിരുന്നു മോക്ഡ്രില്‍ അരങ്ങേറിയത്. നഗരമധ്യത്തില്‍ വാഹനത്തില്‍ വന്നിറങ്ങിയ അക്രമി സംഘം നാട്ടുകാരുമായി ഏറ്റുമുട്ടുകയും അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയയുമായിരുന്നു. ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത അക്രമി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഭയന്നു പോയ നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.



കോട്ടയം വെസ്റ്റ് പൊലീസും കണ്‍ട്രോള്‍റൂം സംഘവും സ്ഥലത്ത് എത്തി. തുടര്‍ന്ന്, അക്രമികളെ കീഴ്പ്പെടുത്തുകയായിരുന്നു. നാടന്‍ തോക്കുമായാണ് ഇതര സംസ്ഥാന തൊഴിലാളികളായ അക്രമിസംഘമാണ് വെടി ഉതിര്‍ത്തത്. ഉടന്‍ അക്രമി സംഘത്തെ കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പറന്നെത്തി അക്രമികളെ കീഴ്‌പ്പെടുത്തി.  ഇതോടെ നാട്ടുകാര്‍ക്കും ആശ്വാസമായി. ഇതിനു ശേഷമാണ് പൊലീസ് നടന്നതെല്ലാം സുരക്ഷാ പരിശോധനയുടെ ഭാഗമായുള്ള മോക്ക് ഡ്രില്ലാണെന്ന് വെളിപ്പെടുത്തിയത് .

Post a Comment

0 Comments