Latest News
Loading...

നിസാർ ഖുർബാനിയ്ക്ക് നാട് യാത്രാമൊഴിയേകി

നഗരസഭാ മുൻ ചെയർമാനും കോൺഗ്രസ് നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ നിസാർ ഖുർബാനിയ്ക്ക് നാട് യാത്രാമൊഴിയേകി. 2020 ജൂൺ 22ന് നഗരസഭാ ചെയർമാനായി തിരഞ്ഞടുക്കപ്പെട്ട  നിസാർ ഖുർബാനി ഒന്നാം ലോക്ഡൗൺ കാലത്ത് കോവിഡ് രൂക്ഷമായപ്പോൾ കോവിഡിനെ പ്രതിരോധിക്കാൻ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ഈരാറ്റുപേട്ടയിലെ മത, സമൂഹ്യ, ജീവകാരുണ്യ പ്രവർത്തനമേഖലകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. 



കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ്, എം.ഇ.എസ്. കോട്ടയം ജില്ലാ സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ്, അമാൻ ജുമ മസ്ജിദ് പ്രസിഡന്റ്, പരിപാലന സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഖുർആൻ പഠന രംഗത്ത് നാടിന് അഭിമാനമായ നടയ്ക്കൽ ജാമിഅത്തുൽ ഫൗസിയ സ്ഥാപനങ്ങളുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചു. മസ്ജിദുൽ അമാനിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങളിലും, ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മാണ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു

ആന്റോ ആന്റണി എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സെബാസ്റ്റിയൻ കുളത്തുങ്കൽ, കെ.സി. ജോസഫ്, കെ.പി.സി.സി. സെക്രട്ടറി ടോമി കല്ലാനി, മുഹമ്മദ് ഇല്യാസ്, റോയി കപ്പിലുമാക്കൽ, ജോമോൻ ഐക്കര, എം.കെ. തോമസുകുട്ടി, ജോർജുകുട്ടി ആഗസ്തി, ജോയി എബ്രാഹം, കുര്യാക്കോസ് ജോസഫ്, വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാർ തുടങ്ങിയവർ അനുശോചനം അർപ്പിക്കുവാൻ എത്തിയിരുന്നു.

Post a Comment

0 Comments