Latest News
Loading...

അതിഥിയായി പ്രശസ്ത മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ


കഴിഞ്ഞ ഒരു വർഷമായി ആയിരക്കണക്കിന് ശ്രോതാക്കൾക്ക് അറിവിൻ്റെയും ആനന്ദത്തിൻ്റെയും വിസ്മയ വിശേഷങ്ങൾ പകർന്നു നൽകിയ മണിയംകുന്നു സെൻ്റ് ജോസഫ്സ് യുപി സ്കൂളിലെ റേഡിയോ ബെൽ മൗണ്ട് പുതിയ ഒരു കാൽവയ്പിലേക്ക്. ലോക റേഡിയോ ദിനമായ ഫെബ്രുവരി 13ആം തീയതി ' മൈ സ്റ്റോറി ' എന്ന പ്രോഗ്രാമിന് തുടക്കം കുറിക്കുകയാണ്. 


വിവിധ മേഖലകളിൽ വ്യക്തമുദ്ര പതിപ്പിച്ച ശ്രേഷ്ഠ വ്യക്തികൾ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന പരിപാടിയാണ് മൈ സ്റ്റോറി. തുടർന്ന് അവർ കുട്ടികളുമായി സംവദിക്കുന്നു. ഫെബ്രുവരി 13നു പ്രമുഖ മാധ്യമ പ്രവർത്തകനായ എം വി നികേഷ് കുമാർ ആണ് അതിഥിയായി എത്തുന്നത്. 

വൈകുന്നേരം 5 മണിക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ പരിപാടിയിൽ മറ്റു സ്കൂളിലെ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. തുടർന്ന് 6 മണി മുതൽ 9 മണി വരെ റേഡിയോ ബെൽ മൗണ്ടിലെ 15 കുട്ടി ആർജെമാർ വിവിധ പരിപാടികളുമായി റേഡിയോ ദിനത്തെ വർണാഭമാക്കും. പരിപാടിക്ക്പ്രോഗ്രാം കോർഡിനേറ്റർ സോണൽ v മനോജ്‌ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സൗമ്യ അത്യാപകർ എന്നിവർ ചേർന്ന് നേത്രത്വം നൽകും.

Post a Comment

0 Comments