Latest News
Loading...

സ്കൂൾ ലാബ് അസിസ്റ്റന്റ് മാരുടെ തടഞ്ഞു വച്ച ശമ്പളം നല്കണം. എന്‍ജിഒ സംഘ്‌

ഹയർ സെക്കന്ററി സ്കൂൾ ലാബ് അസിസ്റ്റന്റ് മാരുടെ 1999 മുതൽ 2003 വരെയുള്ള കാലത്തെ തടഞ്ഞു വച്ച ശമ്പളം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള എൻ ജി  സംഘ്  പൂഞ്ഞാർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. 1992 ൽ ആരംഭിച്ച ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് അന്ന് ഉണ്ടാക്കിയ സ്റ്റാഫ്‌ പാറ്റേൺ അനുസരിച്ച് 1999 മുതൽ ആരംഭിച്ച എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിൽ നിയമിക്കപ്പെട്ട ലാബ് അസിസ്റ്റന്റ് മാരുടെ ശമ്പളം ആണ് തടഞ്ഞു വച്ചത്.


 പിന്നീട് കോടതി നിർദേശപ്രകാരം ആ കാലയളവു സർവീസ് അനുകൂല്യങ്ങൾ അനുവതിച്ചു നൽകിയെങ്കിലും ശമ്പളം നൽകിയിട്ടില്ല. ജോലി ചെയ്ത കാലത്തെ ശമ്പളം കുടിശിക സഹിതം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് ആർ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു .  ബ്രാഞ്ച് സെക്രട്ടറി പി ജി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എംഎസ് ഹരികുമാർ, എസ് ദിലീപ്, എസ് അനിൽ, കെ എസ് ശിവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments