Latest News
Loading...

പൂഞ്ഞാര്‍ തെക്കേക്കര വില്ലേജ് ഓഫീസ് കെട്ടിടനിര്‍മാണം തുടങ്ങി

പൂഞ്ഞാര്‍ തെക്കേക്കര വില്ലേജ് ഓഫീസിനായി പുതിയ കെട്ടിടം നിര്‍മാണം ആരംഭിച്ചു. പൂഞ്ഞാര്‍ കെഎസ്ഇബി ഓഫീസിന് സമീപത്തെ റവന്യൂ    ഭൂമിയിലാണ് സ്മാര്‍ട് വില്ലേജ് ഓഫീസ് നിര്‍മാണം. നിലവില്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തോട് ചേര്‍ന്ന് ഇടുങ്ങിയ മുറിയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 

സമരങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമെടുവിലാണ് തെക്കേക്കര സ്മാര്‍ട്ട് വില്ലേജോഫീസ് നിര്‍മ്മാണം ആരംഭിച്ചത്. പി.സി ജോര്‍ജ് എംഎല്‍എ ആയിരുന്നപ്പോഴാണ് റി ബില്‍ഡ് കേരളയില്‍ ഉള്‍പെടുത്തി തെക്കേക്കര വില്ലേജിന് 72.10 ലക്ഷം രൂപാ അനുവദിച്ചത്. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ആയതോടെ പദ്ധതി വൈകുന്നുവെന്ന് ആരോപിച്ച് കേരള ജനപക്ഷത്തിന്റെ നേതൃത്വത്തില്‍ സയാഹ്ന ധര്‍ണ്ണയും സംഘടിപ്പിച്ചിരുന്നു.



കെഎസ്ഇബി ഓഫീസിന് സമീപമുള്ള 12 സെന്റു റവന്യൂ ഭൂമിയിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ബില്‍ഡിംഗ് നിര്‍മ്മിക്കുന്നത്. പൂഞ്ഞാര്‍ തെക്കേക്കര വില്ലേജ് വിഭജിച്ചാണ് പുഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര വില്ലേജുകളായത്. നിലവില്‍ തെക്കേക്കര പഞ്ചായത്തോഫീസില്‍ പരിമിത സൗകര്യങ്ങളോടെയാണ് വില്ലേജോഫീസ് പ്രവര്‍ത്തിക്കുന്നത്.
.

ഗ്രൗണ്ട് ഫ്‌ളോറില്‍ റെക്കോര്‍ഡ് റൂമും മുകള്‍നിലയില്‍ ആധുനിക നിലവാരത്തിലുള്ള ഓഫിസ് റൂമും നിര്‍മ്മിക്കും. നടുഭാഗം വില്ലേജിലാണിപ്പോള്‍ തെക്കേക്കര വില്ലേജോഫീസ്. നിലവില്‍ നിര്‍മ്മാണമാരംഭിച്ചിരിക്കുന്ന സ്മാര്‍ട്ട് മന്ദിരം തെക്കേക്കര വില്ലേജിലുമാണ്. ആധുനിക കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന പൊതുജനങ്ങള്‍ക്കും ഗുണകരമായി തീരും.

Post a Comment

0 Comments