Latest News
Loading...

കിഴപറയാർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിട നിർമ്മാണത്തിനു തുടക്കമായി

വർഷങ്ങളായി അവഗണിക്കപ്പെട്ടുകിടന്ന മീനച്ചിൽ കിഴപറയാർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. മാണി സി കാപ്പൻ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 95 ലക്ഷം രൂപ മുതൽ മുടക്കിയാണ് പുതിയ ഒ പി ബ്ലോക്ക് നിർമ്മിക്കുന്നത്. ഇതോടെ ഈ മേഖലയിലെ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമാകുകയാണ്. 

കിഴപറയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ വർഷങ്ങൾക്കു മുമ്പ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയെങ്കിലും ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഏറെക്കാലമായി ദുരിത സാഹചര്യത്തിലാണ് പ്രവർത്തിച്ചു വരുന്നത്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല.



പിന്നീട് ജനപ്രതിനിധികളും നാട്ടുകാരും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ദുരവസ്ഥ മാണി സി കാപ്പൻ എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ ആസ്തി വികസന ഫണ്ടിൽ നിന്നും പുതിയ ഒ പി ബ്ലോക്ക് 95 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. 

പുതിയ ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ലഭ്യമാകും.  പാലാ മുനിസിപ്പാലിറ്റി, ഭരണങ്ങാനം, പൂവത്തോട്, അമ്പാറനിരപ്പേൽ, പൈക, ഇടമറ്റം തുടങ്ങിയ നിരവധി മേഖലകളിൽ നിന്നും ഈ ആശുപത്രിയെ ആശ്രയിക്കുന്ന ഒട്ടേറെ ആളുകൾക്കു പ്രയോജനം ലഭിക്കും. 


നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. വികസന പ്രവർത്തനങ്ങൾ നഗര കേന്ദ്രീകൃതമാകാതെ ഗ്രാമങ്ങളിൽ എത്തിക്കുവാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡൻ്റ് ജോയി കുഴിപ്പാല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്  മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലി, പഞ്ചായത്ത് മെമ്പർമാരായ ഇന്ദു പ്രകാശ്, നളിനി ശ്രീധരൻ, ബിജു ടി ബി, ലിസമ്മ ഷാജൻ, വിഷ്ണു പി വി, സോജൻ തൊടുകയിൽ, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ഷേർളി ബേബി, സാജോ പൂവത്താനി, ലിൻസി മാർട്ടിൻ, സെക്രട്ടറി എം സുശീൽ, മാത്യു വെള്ളാപ്പാട്ട്, സണ്ണി വെട്ടം, വിൻസെൻ്റ് കണ്ടത്തിൽ, ജിനു വാട്ടപ്പള്ളിൽ, ബിജു താഴത്തുകുന്നേൽ, ഡയസ് കെ സെബാസ്റ്റ്യൻ, ഡോ നിർമ്മൽ മാത്യു, സ്റ്റെമേഴ്സൺ തോമസ്, നിഷാന്ത് ടി എൻ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments