സംസ്ഥാനത്ത് ബിവറേജസ് പുതുതായി തുടങ്ങാന്‍ അനുമതി തേടിയ മദ്യശാലകളുടെ വിവരങ്ങള്‍ തേടി നികുതി വകുപ്പ്. മദ്യനയം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് വിശദാംശങ്ങള്‍ തേടിയത്. റോക്ക് ഇന്‍ സൗകര്യത്തോടുകൂടിയ 175 ഔട്ട്ലെറ്റുകള് പുതുതായി തുടങ്ങാനാണ് മദ്യശാലകള്‍ അനുമതി തേടിയത്. ഫ്രൂട്ട് വൈന്‍ പദ്ധതിയും ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്നതും മദ്യനയത്തില്‍ ഉള്‍പെടുത്തിയേക്കും.
കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും വീഞ്ഞ് ഉല്പാദിപ്പിക്കുന്ന ഫ്രൂട്ട് വൈന്‍ പദ്ധതിയും മദ്യനയത്തില്‍ പ്രഖ്യാപിച്ചേക്കും. സര്‍ക്കാര്‍ മേഖലയിലാകും ഇതിന്റെ നിര്‍മാണം. ഇതിനുപുറമെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്നതും പുതിയ മദ്യനയത്തില്‍ ഉള്‍പെടും. ഏപ്രിലില്‍ പ്രബല്യത്തിലാകുന്ന പുതിയ മദ്യനയത്തിലാകും തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കുക.