Latest News
Loading...

പാലായിൽ റോഡ് പുനരുദ്ധാരണത്തിന് ഒരു കോടി

പാലാ: പാലാ നിയോജകമണ്ഡലത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 11 റോഡുകൾ പുനരുദ്ധരിക്കുന്നതിനായി സർക്കാർ ഒരു കോടി രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.

പാലാ മുനിസിപ്പാലിറ്റിയിലെ കണ്ണമറ്റം - ഊരാശാല റോഡ് (10 ലക്ഷം), കൊച്ചിടപ്പാടി -  കവീക്കുന്ന് റോഡ് (9 ലക്ഷം), മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റം - കൂറ്റനാൽ കടവ് റോഡ് (9 ലക്ഷം), കിഴപറയാർ ആശുപത്രി - തറപ്പേൽക്കടവ് പാലം റോഡ് (9 ലക്ഷം), കരൂർ പഞ്ചായത്തിലെ ഇടനാട് അമ്പലം - മങ്കൊമ്പ് റോഡ് (6ലക്ഷം), ഭരണങ്ങാനം പഞ്ചായത്തിലെ ഭരണങ്ങാനം ചൂണ്ടച്ചേരി വേഴാങ്ങാനം റോഡ് (9 ലക്ഷം),...


മൂന്നിലവ് പഞ്ചായത്തിലെ നരിമറ്റം അഞ്ചുകുടിയാർ റോഡ് (9 ലക്ഷം), അമ്പലം - മങ്കൊമ്പ് - തോട്ടകര റോഡ് (9 ലക്ഷം), എലിക്കുളം പഞ്ചായത്തിലെ  ഏഴാംമൈൽ - പാമ്പോലി റോഡ് (10 ലക്ഷം), രാമപുരം പഞ്ചായത്തിലെ മുല്ലമറ്റം - ചെറുകുറിഞ്ഞി റോഡ് (10 ലക്ഷം), മരങ്ങാട്ടുകുളം - പൊതിയുരുട്ടിപ്പാറ റോഡ് (10 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.


Post a Comment

0 Comments