Latest News
Loading...

'പോയത് സ്വന്തം ഇഷ്ടപ്രകാരം. നാളെ തിരിച്ചെത്തും'

കാണാതായ പെൺകുട്ടികൾ നാളെ സ്റ്റേഷനിലെത്തുമെന്ന് ഫോൺ സന്ദേശം. ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ 22 ഉം, 24 ഉം വയസുള്ള പെൺകുട്ടികളാണ് പൊലീസ് സ്റ്റേഷനിൽ തങ്ങൾ ചൊവ്വാഴ്ച രാവിലെ എത്തുമെന്നു അറിയിച്ചത്. തിങ്കളാഴ്ച രാവിലെയാണ് പൂഞ്ഞാർ, ഈരാറ്റുപേട്ട സ്വദേശികളായ രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന പരാതി ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രസാദ് എബ്രഹാം വർഗീസിനു ലഭിച്ചത്. ഇതിൽ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതേ തുടർന്ന്, ബന്ധുക്കളും പൊലീസും അന്വേഷണം നടത്തുകയായിരുന്നു.

ഇതിനിടെയാണ് പെൺകുട്ടികൾ ഇന്ന് വൈകിട്ട് പൊലീസ് സ്റ്റേഷനിൽ വിളിച്ച് തങ്ങൾ പ്രണയിക്കുന്ന പുരുഷന്മാർക്കൊപ്പമുണ്ടെന്നും, ചൊവ്വാഴ്ച രാവിലെ തിരികെ എത്തുമെന്നും അറിയിച്ചു. പൊലീസ് നടത്തിയ പരിശോധയിൽ ഒരാൾ പാലക്കാടും, മറ്റൊരാൾ കൊല്ലത്തുമുണ്ടെന്നും കണ്ടെത്തി. ഇരുവരോടും ചൊവ്വാഴ്ച രാവിലെ സ്‌റ്റേഷനിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്.

ഇരുവരും പ്രായപൂർത്തിയായ യുവതികൾ ആയതിനാൽ പൊലീസ് ഇരുവരെയും ഇഷ്ടപ്പെട്ടവർക്കൊപ്പം വിട്ടയക്കാൻ മാത്രമേ പൊലീസിനും സാധിക്കൂ. ചൊവ്വാഴ്ച രാവിലെ യുവതികൾ സ്റ്റേഷനിൽ എത്തുന്നതിനായി കാത്തിരിക്കുകയാണ് പൊലീസ്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി രണ്ടു യുവതികളും കൊല്ലത്തും പാലക്കാട്ടും ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നു കണ്ടെത്തിയാൽ നിയമപരമായി പൊലീസിനും ഒന്നും ചെയ്യാൻ സാധിക്കില്ല.

Post a Comment

0 Comments