Latest News
Loading...

മേലുകാവ് സ്‌റ്റേഷനിലെ 'ഗൂര്‍ഖ'യെ പരിചയപ്പെടാം

ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാനായി കേരള പോലീസ് വാങ്ങിയ ഫോഴ്‌സ് കമ്പനിയുടെ ഗൂര്‍ഖ ജീപ്പുകളിലൊന്ന് മേലുകാവ് പോലീസ് സ്‌റ്റേഷന്‍ മുറ്റത്തെത്തി. ജില്ലയില്‍ കോട്ടയം ഈസ്റ്റ്, എരുമേലി, മുണ്ടക്കയം, മണിമല, മേലുകാവ് തുടങ്ങിയ സ്റ്റേഷനുകള്‍ക്ക് ആണ് നിലവില്‍ ഗൂര്‍ഖ ജീപ്പ് അനുവദിച്ചിട്ടുള്ളത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണ പദ്ധതി എന്നിവ പ്രകാരം ഉള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്.

ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണപദ്ധതി എന്നിവപ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. മുമ്പ് മഹീന്ദ്രയുടെ ഓഫറോഡ് വാഹനങ്ങള്‍ പൊലീസിന്റെ ആവശ്യങ്ങള്‍ക്ക് വാങ്ങിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് കേരളാ പൊലീസ് ഫോഴ്‌സിന്റെ ഗൂര്‍ഖ 4x4 വാഹനങ്ങള്‍ വാങ്ങുന്നത്.

ഫോഴ്‌സിന്റെ ഓഫ് റോഡ് വാഹനമായ ഗൂര്‍ഖയുടെ ബിഎസ് 6 വകഭേദം വിപണിയിലെത്തിയ കഴിഞ്ഞ വര്‍ഷം അവസാനമാണ്. മെഴ്‌സിഡീസ് ജി വാഗണിനെ അടിസ്ഥാനപ്പെടുത്തിയാണ് ഫോഴ്‌സ് മോട്ടോഴ്‌സ് ഗൂര്‍ഖയെ സൃഷ്ടിച്ചത്. ഉരുണ്ട എല്‍ഇഡി ഇന്റഗ്രേറ്റഡ് ഹെഡ്‌ലാംപും ബോണറ്റിലെ ഇന്‍ഡിക്കേറ്ററും ബമ്പറും ഗൂര്‍ഖയില്‍ ജി വാഗന്‍ രൂപഗുണം വാരി വിതറുന്നുണ്ട്.


പഴയ മോഡലിനെക്കാള്‍ 22 മി.മി. നീളവും 20 മി.മി ഉയരവുമുണ്ട്. മുന്‍ ഓവര്‍ഹാങ് 13 സെ.മി. കൂടിയത് പുതിയ സുരക്ഷാ നിയമങ്ങള്‍ക്കനുസരിച്ച് ബമ്പറും മറ്റും പരിഷ്‌കരിക്കാനാണ്. 2400 മി.മി എന്ന പഴയ വീല്‍ ബേസ് തന്നെ മനോഹരമായ നാലു ക്യാപ്റ്റന്‍ സീറ്റുകള്‍. ഡാഷ് ബോര്‍ഡ് ആധുനിക ഓഫ് റോഡ എസ്യുവികള്‍ക്ക് ഇണങ്ങുന്ന തരം. നല്ല സ്റ്റിയറിങ്, ടച്ച് സ്‌ക്രീന്‍ സ്റ്റീരിയോ, മികച്ച എസി, കാറുകളോടു കിട പിടിക്കും ഉള്‍വശം എന്നിവ പുതിയ ഗൂര്‍ഖയിലുണ്ട്. 

പുറത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന സ്‌നോര്‍ക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റാണ്. എപ്പോള്‍ വേണമെങ്കിലും ബോണറ്റ് ഉയരത്തില്‍ വെള്ളത്തിലൂടെ ഓടാന്‍ ഈ സ്‌നോര്‍ക്കല്‍ തുണയാകും. 2.6 ലീറ്റര്‍ ടി ഡി 2650 എഫ് ഡീസല്‍ എന്‍ജിന് കരുത്ത് 91 ബി എച്ച് പിയും ടോര്‍ക്ക് 250 എന്‍ എമ്മും. മെഴ്‌സിഡീസ് ജി 28 അഞ്ചു സ്പീഡ് ഗീയര്‍ബോക്‌സ് ഓഫ് റോഡുകള്‍ക്കായി ഫോര്‍ വീല്‍ ഡവ ലോ, ഹൈ മോഡുകള്‍, ഡിഫറന്‍ഷ്യല്‍ ലോക്ക് എന്നിവയുണ്ട്

Post a Comment

0 Comments