Latest News
Loading...

മീനച്ചിൽ ഗ്രാമപഞ്ചായത്ത് പുഴ പുനരുജ്ജീവനിക്ക് തുടക്കമായി

മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ നദികളെ ശുദ്ധവും സുരക്ഷിതവുമായി നിലനിർത്തുന്നതിനും പരിപാലിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി പുഴ പുനരുജ്ജീവനിക്ക് തുടക്കമായി. പഞ്ചായത്തിന്റെയും ജനകീയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ് ജോയി കുഴിപ്പാല ഉദ്ഘാടനം ചെയ്തു. നാടിന്റെ ജീവ ജല സ്രോതസ്സുകളായിരുന്ന നദികൾ ഇന്ന് മലിനീകരണം, മണ്ണിടിച്ചിൽ, തീരം നികത്തൽ, പുഴയോര കയ്യേറ്റം തുടങ്ങി വിവിധ കാരണങ്ങളാൽ ഗുരുതര സ്ഥിതി നേരിടുന്ന സാഹചര്യത്തിലാണ് നദികളെ സംരക്ഷിക്കുന്നതിനായി  ഈ പദ്ധതി നടപ്പാക്കുന്നത്. 

എല്ലാ ജനവിഭാഗങ്ങളുടെയും സഹാകാരണത്തോടുകൂടി പഞ്ചായത്തിലെ വിവിധ നീർച്ചാലുകളും തോടുകളും വൃത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി പ്രാരംഭ പ്രവർത്തനമെന്നുള്ള നിലക്കാണ് പാറപള്ളി തോട് വൃത്തിയാക്കിയത്.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ബേബി, സെക്രട്ടറി എം. സുശീൽ, ളാലം ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷിബു പൂവേലി,മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ മോളിക്കുട്ടി, ജനപ്രതിനിധികൾ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments