Latest News
Loading...

മൂന്നിലവില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

മൂന്നിലവില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. മൂന്നിലവ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലാണ് മെഡിക്കല്‍ സ്റ്റോര്‍.മൂന്നിലവിലെ സാധാരണക്കാര്‍ക്ക് ആശ്വാസമായാണ് സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നീതി മെഡിക്കല്‍ സ്റ്റേര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ബാങ്കിന്റെ ഹെഡ് ഓഫീസ് മന്ദിരത്തിലാണ് മെഡിക്കല്‍ സ്റ്റോര്‍. നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോഷി ജോഷ്വാ നിര്‍വ്വഹിച്ചു 



ബാങ്ക് പ്രസിഡണ്ട് Av സാമുവല്‍ അധ്യക്ഷത വഹിച്ചു. മൂന്നിലവ് സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് ചൊള്ളനാല്‍ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സെബാസ്റ്റ്യന്‍, വാര്‍ഡ് മെംബര്‍ റിന റെയ്‌നോള്‍ഡ്, വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡണ്ട് K കുട്ടപ്പന്‍, SNDP മീനച്ചില്‍ താലൂക്ക് യൂണിയനംഗം kv കുട്ടപ്പന്‍, ബാങ്ക് മുന്‍ പ്രസിഡണ്ടും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ടോമി ജോണ്‍, മറ്റ് ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

സേവന മേഖലയിലേക്കുള്ള ബാങ്കിന്റെ ആദ്യ ചുവടുവയ്പാണ് നീതി മെഡിക്കല്‍ സ്റ്റോര്‍. 5 മുതല്‍ 50% വരെ വിലക്കുറവില്‍ മരുന്ന കള്‍ ലഭിക്കും.ഇംഗ്ലിഷ്, ആയുര്‍വേദ വെറ്റിനറി മരുന്നുകളും നീതി മെഡിക്കല്‍ സ്റ്റോറില്‍ ലഭ്യമാണ്.

Post a Comment

0 Comments