Latest News
Loading...

പാമ്പ് കടിക്കുള്ള ആന്റി വെനം ചികിത്സയും, ബോധവത്കരണ പരിപാടിയുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ

 കോട്ടയം ജില്ലയിൽ പാമ്പ് കടിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥന വനം വകുപ്പ് , മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയിമെൻറ് ഗ്യാരന്റി സ്കീം എന്നിവരുമായി സഹകരിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പാമ്പ് കടിക്കുള്ള ആന്റിവെനം ചികിത്സയും, ബോധവത്കരണ പരിപാടികളും ആരംഭിച്ചു. കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീ. എൻ രാജേഷ് IFS ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ, ശ്രീ പി എസ് ഷിനോ (പ്രൊജക്റ്റ് ഡയറക്ടർ - റൂറൽ ഡെവലപ്മെന്റ്, കോട്ടയം), ശ്രീ ഷെറീഫ് കെ യു (ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ, ളാലം), ഡോ. ജേക്കബ് ജോർജ് പി (മെഡിക്കൽ സൂപ്രണ്ടന്റ് - മാർ സ്ലീവാ മെഡിസിറ്റി പാലാ), ഡോ. ശ്രീജിത്ത് ആർ നായർ (കൺസൾറ്റൻറ് - എമർജൻസി മെഡിസിൻ, മാർ സ്ലീവാ മെഡിസിറ്റി പാലാ) എന്നിവർ സന്നിഹിതരായിരുന്നു. 


പാമ്പ് കടിയേൽക്കുന്നവർക്ക് ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സാ ആനുകൂല്യങ്ങളാണ് സർക്കാർ നൽകുന്നതെന്നും പാമ്പിനെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച നിരവധി ആളുകളുടെ വിവരങ്ങൾ അടങ്ങിയ "സർപ്പ" ആപ്ലിക്കേഷനിലൂടെ എല്ലാവർക്കും അവരുടെ സേവനം ഉപയോഗപെടുത്താവുന്നതാണെന്നും കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീ. എൻ രാജേഷ് ഐ.എഫ്.എസ് പറഞ്ഞു. അതിനോടൊപ്പം നടന്ന ബോധവത്കരണ ക്ലാസ്സിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ പങ്കെടുത്തു.



 കോട്ടയം ഫോറസ്റ്റ് ഡിവിഷനിലെ ട്രെയ്നർ ശ്രീ അഭീഷ് കെ എ വിവിധതരം പാമ്പുകളെക്കുറിച്ചും, പാമ്പു പിടിത്തത്തെപ്പറ്റിയും മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ക്രിട്ടിക്കൽ കെയർ ഇന്റെൻസിവിസ്റ്റ് ഡോ. ലിൻസി രാജൻ പാമ്പ് കടിയേറ്റാലുള്ള ചികിത്സാരീതികളെപ്പറ്റിയും ക്ലാസ്സിൽ സംസാരിച്ചു.  പാമ്പ് വിഷത്തിനുള്ള ചികിത്സയെക്കുറിച്ച് പലവിധത്തിലുള്ള ധാരണകൾ ആണ് നമ്മുടെ സമൂഹത്തിൽ ഉള്ളത്, ഇതിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പാമ്പ് വിഷത്തിനുള്ള സമ്പൂർണ്ണ ചികിത്സാ കേന്ദ്രത്തിന് തുടക്കം കുറിച്ചിരിക്കുന്നത് എന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു. 


Post a Comment

0 Comments