Latest News
Loading...

മേലുകാവ് പാണ്ടിയന്‍മാവില്‍ വീണ്ടും അപകടം.

മേലുകാവ് പാണ്ടിയന്‍മാവിലെ അപകടപരമ്പരകള്‍ അവസാനമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കാലിത്തീറ്റയുമായി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ലോറി ക്ലീനര്‍ക്ക് പരിക്കേറ്റു. രാവിലെ 3 മണിയോടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും മേലുകാവിലെ ഗോഡൗണിലേയ്ക്ക് കാലിത്തീറ്റയുമായി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്.

കൊടുംവളവും കയറ്റവുമുള്ള റോഡിലെ വളവില്‍ അപകടമൊഴിവാക്കാന്‍ നടപടി വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. പരാതികളും നിവേദനങ്ങളും കടലാസിലൊതുങ്ങുമ്പോള്‍ അപകടം തുടര്‍ക്കഥയാവുകയാണ്. നാഷണല്‍ പെര്‍മിറ്റ് ലോറികള്‍, ടിപ്പര്‍ലോറി, പിക്കപ് ജീപ്പ്, സ്‌കൂട്ടര്‍യാത്രികന്‍.. അപകടത്തില്‍പ്പെട്ടവരുടെ എണ്ണം എണ്ണിയാലൊടുങ്ങില്ല. 



വീടുകള്‍ സംരക്ഷിക്കുന്നതിനും അപകടമുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ താഴേക്ക് പോകുന്നത് ഒഴിവാക്കുന്നതിനുമായി അഞ്ചടി ഉയരത്തില്‍ എങ്കിലും കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി അടിയിന്തിരമായി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോണ്‍ ജോര്‍ജ് കഴിഞ്ഞ ജൂലൈയില്‍ റോഡിന്റെ നിര്‍മ്മാണ ചുമതലയുള്ള റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി കേരള ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് അയച്ചിരുന്നു. ഇതിലും നടപടി സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഇന്നും അപകടത്തിന് ശേഷം പുലര്‍ച്ചെ സ്ഥലത്തെത്തിയ ഇകെകെ അധികൃതര്‍, സംരക്ഷണഭിത്തി തകര്‍ന്നതിന്റെ നഷ്ടപരിഹാരം വാങ്ങിയെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. 

Post a Comment

0 Comments