Latest News
Loading...

യുക്രൈനില്‍ പഠിക്കുന്ന കുട്ടികളുടെ വീട്ടിലെത്തി ലിജിന്‍ ലാല്‍

യുക്രെയിനിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികളായ പന്തതല ചെല്ലന്തറ പൊയ്കയിൽ തോമസ് കുട്ടിയുടെയും ആൻസിയുടെയും മകളായ ഡൈന തോമസിൻ്റെയും, മുത്തോലി തോപ്പിൽ സാജുവിൻ്റെയും  ബിനിയുടെയും മകൾ മെറിൻ ജോസിൻ്റെയും  വീടുകളിൽ എത്തി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻലാൽ മാതാപിതാക്കളെ സന്ദർശിച്ച് വിവരങ്ങൾ അന്വേഷിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 

അദ്ദേത്തോടൊപ്പം  ജില്ലാ സെക്രട്ടറി സോബിൻലാൽ, മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രൺജിത് ജി, ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി അനിൽ വി നായർ , വൈസ് പ്രസിഡൻ്റ് പ്രദീപ് കെ സി, സെക്രടറി സുരേഷ് ബാബു എന്നിവർ ഉണ്ടായിരുന്നു.