Latest News
Loading...

LDF സർക്കാർ പാലായോട് വിരോധം തീർക്കുന്നു : സജി മഞ്ഞക്കടമ്പിൽ

പാലാ :യുഡിഎഫ് സർക്കാർ കൊണ്ടുവന്ന വികസനപദ്ധതികൾ എൽഡിഎഫ് അധികാരത്തിൽ വരുന്ന കാലഘട്ടങ്ങളിൽ തടസ്സപ്പെടുത്തുന്നത് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

യുഡിഎഫ് സർക്കാരിൽ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി സാർ പാലായ്ക്ക് വേണ്ടി നേടിയെടുത്ത വികസനപദ്ധതികൾ കഴിഞ്ഞ ആറ് വർഷക്കാലമായി ഇടതുപക്ഷ സർക്കാർ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നത് പാലായിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സജി പറഞ്ഞു.

എൽ ഡി എഫി ന്റെ ഘടകക്ഷിയും, മന്ത്രിസഭയിൽ പാർട്ടി മന്ത്രി അംഗമായിരിക്കുന്ന കേരള കോൺഗ്രസ് (എം ) ന്റെ ചെയർമാനും , രാജ്യസഭാ എം.പിയും ആയ ജോസ് കെ.മാണി പാലായുടെ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി എന്നുള്ള പ്രസ്താവന അപഹാസ്യമാണെന്നും സജി അഭിപ്രായപ്പെട്ടു .

എൽഡിഎഫിന്റെ ഘടകകക്ഷി എന്ന നിലയിൽ പാലായുടെ വികസനപദ്ധതികൾ തടസ്സപ്പെടുത്താൻ ശ്രമിക്കാതെ ഉടൻ പൂർത്തീകരിക്കണമെന്ന് ജോസ് കെ.മാണി എൽ.ഡി.എഫിൽ ആവശ്യപ്പെട്ടാൽ മാത്രം മതിയെന്നും സജി അഭിപ്രായപ്പെട്ടു.

സ്വന്തം പാർട്ടിയുടെ മന്ത്രി ജലവിഭവവകുപ്പ് കൈകാര്യം ചെയ്യുന്ന ഈ സമയത്ത് മുൻ UDF സർക്കാർ തുടക്കം കുറിച്ചതും പാലാ നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരം ആകുന്നതുമായ നിർദ്ദിഷ്ട രാമപുരം കുടിവെള്ള പദ്ധതി എങ്കിലും പൂർത്തീകരിക്കാനുള്ള ആത്മാർത്ഥത കാട്ടാൻ കേരളാ കോൺഗ്രസ് (എം ) തയാറാകണം എന്നും സജി ആവശ്യപ്പെട്ടു.


യൂത്ത് ഫ്രണ്ട് പാല നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡൻറ് ഷിനു പാലത്തിങ്കൽ അധ്യക്ഷതവഹിച്ചു.

കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ്ജ് മുഖ്യപ്രസംഗം നടത്തി.

 നേതാക്കളായ രാജൻ കുളങ്ങര, ലിറ്റോ പാറേക്കാട്ടിൽ, നോയൽ ലൂക്ക് പെരുമ്പറയിൽ, സിബി നെല്ലൻകുഴിയിൽ, മെൽബിൻ പറമുണ്ട, അനൂപ് താന്നിക്കൽ , ജോയിസ് പുതിയാമഠം,ടോം ജോസഫ് , തോമസുകുട്ടി അണ്ടുക്കുന്നേൽ, റോഷൻ ജോസ് , ജോബി കുമ്പളം, മെൽബിൻ ജോഷി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments