Latest News
Loading...

എൽഡിഎഫ് നേതാക്കൾ നിവേദനം നൽകി

പൂഞ്ഞാർ നിയോജക മണ്ഡലത്തിലേ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് എൽഡി എഫ് നേതാക്കൾ മുഖ്യമന്ത്രിക്കും, വിവിധ മന്ത്രിമാർക്കും നിവേദനം നൽകി. മണ്ഡലത്തിൽ അടിയന്തിരമായി നടപ്പിലാക്കേണ്ട ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക്, ഈരാറ്റുപേട്ടയിൽ സിവിൽ സ്റ്റേഷൻ, ഈരാറ്റുപേട്ട ഗവ.ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തുക, കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസ് സർവ്വിസുകൾ പുനർ ആരംഭിക്കുക, പൂഞ്ഞാർ തെക്കേക്കരയിൽ പോലിസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുക, 



ഈരാറ്റുപേട്ടയിൽ പോലിസ് ട്രാഫിക്ക് യൂണിറ്റ് അനുവദിക്കുക, മണ്ഡലത്തിൽ സമഗ്രമായ കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ,സഹകരണ മന്ത്രി വിഎൻ വാസവൻ, റവന്യൂ മന്ത്രി കെ രാജൻ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു, , വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവർക്ക് നിവേദനം നൽകിയത്. 

അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ,സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്,പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് വെട്ടിമറ്റം,പി ആർ ഫൈസൽ, സിപിഐ മണ്ഡലം സെക്രട്ടറി എംജി ശേഖരൻ,ജില്ലാ കമ്മിറ്റി അംഗം ഇ കെ മുജീബ്, കേരള കോൺഗ്രസ്‌ എം നേതാക്കളായ എംകെ തോമസുകുട്ടി, സോജൻ ആലക്കുളം, ഐഎൻഎൽ നേതാവ് റഫീഖ് പട്ടരുപറമ്പിൽ, ഉണ്ണി കുഞ്ഞ് വെള്ളൂകുന്നേൽ തുടങ്ങിയ എൽഡിഎഫ് നേതാക്കളാണ് മന്ത്രിമാരെ സന്ദർശിച്ചത്.

Post a Comment

0 Comments