Latest News
Loading...

കെപിഎസി ലളിത അന്തരിച്ചു

മുതിർന്ന നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്.

കുറച്ചു കാലം മുൻപ് കെപിഎസി ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അവരുടെ ചികിത്സാ ചെലവുകളൊക്കെ സർക്കാർ ഏറ്റെടുത്തിരുന്നു.


1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനാണ്.
ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാ‍വ് - കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് - ഭാർഗവി അമ്മ. ഒരു സഹോദരൻ - കൃഷ്ണകുമാർ, സഹോദരി - ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.[1]. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി (K.P.A.C.(Kerala People's Arts Club) യിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി.
1986-സന്മനസ്സുള്ളവർക്ക് സമാധാനം

1988-പൊൻ മുട്ടയിടുന്ന താറാവ്

1989-മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു

1989-വടക്കുനോക്കി യന്ത്രം

1989-ദശരഥം

1993-വെങ്കലം

1991-ഗോഡ് ഫാദർ

1991-അമരം

1993-വിയറ്റ്നാം കോളനി

1995-സ്ഫടികം

1997-അനിയത്തി പ്രാവ്

1998 ജൂലൈ 29 ന് ഭർത്താവായ ഭരതൻ മരിക്കുകയും സിനിമയിൽ നിന്ന് വീണ്ടും ഒരു ഇടവേള ആവർത്തിച്ചു. പക്ഷേ 1999 ൽ സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടൂകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ശക്തമാ‍യി സിനിമ രംഗത്തേക്ക് തിരിച്ചു വന്നു.

ദേശീയ ചലച്ചിത്ര പുരസ്കാരംതിരുത്തുക

മികച്ച സഹനടി - ശാ‍ന്തം (2000)

മികച്ച സഹനടി - അമരം (1991)

സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾതിരുത്തുക

രണ്ടാമത്തെ മികച്ച നടി - അമരം (1991), കടിഞ്ഞൂൽ കല്യാണം, ഗോഡ് ഫാദർ, സന്ദേശം 1991

രണ്ടാമത്തെ മികച്ച നടി - ആരവം (1980)

രണ്ടാമത്തെ മികച്ച നടി - സൃഷ്ടി ച്(1978)


Post a Comment

0 Comments