Latest News
Loading...

നിറം മാറി മറിഞ്ഞ് കിടങ്ങൂര്‍ പാലം


60 വര്‍ഷം പിന്നിട്ട കിടങ്ങൂര്‍ പാലത്തിന്റെ നിറംമാറ്റം തുടരുന്നു. ആദ്യം നടത്തിയ പെയിന്റിംഗിനെതിരെ ആക്ഷേപമുയര്‍ന്നതോടെ പെയിന്റിംഗ് നിര്‍ത്തിയിരുന്നു. തുടര്‍ന്നാണ് നീലയും വെള്ളയും ഇപ്പോള്‍ പെയിന്റ് ചെയ്യുന്നത്. 


പാലത്തില്‍ ആദ്യം മഞ്ഞയും കറുപ്പും അടിച്ചപ്പോള്‍


ശുചീകരണം നടത്തിയ പാലത്തില്‍ ആദ്യം മഞ്ഞയും കറുപ്പുമാണ് അടിച്ചത്. പ്രഥമിക നിറമായി കറുപ്പ് ഉപയോഗിച്ചതോടെയാണ് പരാതി ഉയര്‍ന്നത്. ഇരുവശത്തും വളവോട് കൂടിയ പാലത്തിലേയ്ക്ക് രാത്രി കാലത്തിലെത്തുന്നവര്‍ക്ക് കറുപ്പ് നിറം പെയിന്റ് ചെയ്യുന്നതോടെ കാഴ്ച ലഭിക്കാതെ പോകുമെന്നായിരുന്നു ആക്ഷേപം. വ്യാപക പരാതിയെ തുടര്‍ന്ന് പെയിന്റിംഗ് പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു. 


ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മറ്റ് പാലങ്ങളിലേതുപോലെ വെള്ളയും നീലയും പെയിന്റിംഗ് ആരംഭിച്ചത്. അതേസമയം, പൊതുവെ ഇളംനീലയും വെള്ളയുമാണ് പാലങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്നതെങ്കിലും ഇവിടെ കടുംനീലയാണ് ഉപയോഗിച്ചിരിക്കുന്നത്. 

Post a Comment

0 Comments