Latest News
Loading...

തേക്കിൻ തടികൾ മോഷണം പോയത് പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജ്ജി

ഈരാറ്റുപേട്ട നഗരസഭ വക ടി.ബി റോഡിൽ നിന്നിരുന്ന ഏഴ് വൻ തേക്കിൻ തടികൾ 2019 ആഗസ്റ്റിൽ മോഷണം പോയതു സംബന്ധിച്ച് പുനരന്വേഷണം ആവശ്യപ്പെട്ടും ഈ തടികൾ നഗരസഭ ലേലത്തിൽ വിൽക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള  ഹര്‍ജ്ജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. 

പൊതുപ്രവർത്തകനായ പൊന്തനാൽ ഷെരീഫ് അഡ്വ.വി .കെ .മുഹമ്മദ് യൂസഫ് മുഖാന്തിരമാണ് ഹര്‍ജ്ജി ഫയൽ ചെയ്തത് . സംസ്ഥാന പൊലീസ് ചീഫ് ,കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് ,ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പക്ടർ, നഗരസഭാ സെക്രട്ടറി എന്നിവർ  മൂന്നാഴ്ചക്കകം ഈ വിഷയത്തിൽ മറുപടി നൽകണമെന്ന് കോടതി ഉത്തരവിട്ടു




തേക്കിൻ തടികൾ മോഷണം സംബദ്ധിച്ച് 2019 സെപ്തംമ്പർ 4 ലെ നഗരസഭാ കൗൺസിൽ കേരള ഹൈക്കോടതിയെ സമീപിക്കുവാൻ തീരുമാനിച്ചെങ്കിലും ഇതു സംബദ്ധിച്ച് യാതൊരു നടപടിയും ഇതുവരെയും സ്വീകരിക്കാത്തതു കൊണ്ടാണ് പൊന്തനാൽ ഷെരീഫ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്.


Post a Comment

0 Comments