Latest News
Loading...

എലിക്കുളം രണ്ടാം വാര്‍ഡില്‍ ഗ്രോബാഗുകള്‍ നല്കി

എലിക്കുളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സമ്പൂര്‍ണ്ണ ജൈവഗ്രാമ പദ്ധതിയുടെ ഭാഗമായി എലിക്കുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ നൂറ് കുടുംബങ്ങള്‍ക്ക് അവരുടെ വീട്ടുമുറ്റത്ത് ഗ്രോബാഗുകള്‍ എത്തിച്ചു നല്‍കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലാ എം.എല്‍.എ  മാണി സി കാപ്പന്‍ നിര്‍വഹിച്ചു. 


എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷാജി എസ്, കൃഷി ഓഫീസര്‍ നിഷാ ലത്തീഫ്, വി.എസ് സെബാസ്റ്റ്യന്‍ വെച്ചൂര്‍, ടോജോ വര്‍ഗീസ് കോഴിയാറ്റ്കുന്നേല്‍, വാര്‍ഡ് മെമ്പര്‍ ശ്രീ. മാത്യുസ് പെരുമക്കാട് പെരുമനങ്ങാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.


Post a Comment

0 Comments