Latest News
Loading...

വൈദ്യുതി പോസ്റ്റിൽ തീപിടുത്തം

നാഗമ്പടം ഓക്സിജൻ ഷോറൂമിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽ തീപിടുത്തം. അപ്രതീക്ഷിതമായി വൈദ്യുതി പോസ്റ്റിൽ തീ പടർന്നതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്.  രാവിലെ പത്തരയോടെ നാഗമ്പടം ചെമ്പരത്തിമൂട്ടിലായിരുന്നു സംഭവം.


ചെമ്പരത്തിമൂട്ടിന് സമീപത്തെ ഇടവഴിയിലെ വൈദ്യുതി പോസ്റ്റിൽ നിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ഇതേ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം ഭാഗികമായി നിലച്ചു.



Post a Comment

0 Comments