Latest News
Loading...

അനധികൃത മദ്യവില്‍പ്പന. ഒരാള്‍ അറസ്റ്റില്‍



കടനാടിന് സമീപം നീലൂരില്‍ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് പിന്നില്‍ മദ്യവില്‍പന നടത്തുകയായിരുന്നയാളെ പാലാ എക്‌സൈസ് പിടികൂടി. നീലൂര്‍ കുടയ്ക്കനാല്‍ ചെറിയാന്‍ കെജെ ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 2.8 ലിറ്റര്‍ വിദേശമദ്യവും കണ്ടെടുത്തു. മദ്യം വിറ്റ വകയില്‍ 1020 രൂപയും എക്‌സൈസ് പിടികൂടി. 


നീലൂര്‍- മുട്ടം റോഡില്‍ കണ്ടത്തിമാവ് ജംഗ്ഷനില്‍ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് പുറകുവശം വച്ച്  അനധികൃത മദ്യ വില്‍പ്പന നടത്തുന്നതിനിടെ പട്രോളിംഗ് നടത്തുകയായിരുന്ന എക്‌സൈസിന്റെ പിടിയലാവുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ ബി. ആനന്ദരാജ്, WCEO പാര്‍വ്വതി രാജേന്ദ്രന്‍, CEO സാജിദ് പി.എ, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് റ്റി. അജിത്ത് എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments