Latest News
Loading...

അനധികൃത മണ്ണ്/കല്ല് കടത്ത്. പിഴയിനത്തിലെ തുക നഷ്ടപ്പെടുത്തുന്നുവെന്ന് ആരോപണം

വേണ്ടത്ര അനുമതിയും രേഖകളുമില്ലാതെ അനധികൃതമായി കല്ലും മണ്ണും കൊണ്ടുപോകുന്ന ടോറസ്, ടിപ്പര്‍ വാഹനങ്ങളും ജെ.സി.ബികളും പിടികൂടുന്ന സംഭവങ്ങളില്‍ തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു.  റവന്യൂ വകുപ്പ് വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന സംഭവങ്ങളില്‍ ഉടമകള്‍ കോടതിയില്‍ പോയി വാഹനങ്ങള്‍ തിരികെ വാങ്ങുകയാണ് പതിവ്.  എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി നടക്കേണ്ട ഹിയറിംഗ്, അതിന്റെ തുടര്‍ച്ചയായ പിഴ ഈടാക്കല്‍ എന്നിവ മുടങ്ങുന്നുവെന്നാണ് ആക്ഷേപം. 



ഹിയറിംഗ്, പിഴ ഈടാക്കല്‍ എന്നിവയ്ക്ക് അധികാരമുള്ള ജില്ലാ ഭരണകൂടം, ജിയോളജി ഡിപാര്‍ട്ട്‌മെന്റ് എന്നിവര്‍ യാതൊരു തുടര്‍നടപടികളും എടുക്കുന്നില്ലെന്ന് മീനച്ചില്‍ നദീസംരക്ഷണസമിതി ആരോപിച്ചു. ടിപ്പര്‍, ടോറസ് എന്നിവയ്ക്ക് വിലയ തുക പിഴ ഈടാക്കാന്‍ കഴിയുമെങ്കിലും  ഈ ഇനത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെടുത്തുന്നത്. റവന്യൂ വകുപ്പിന്റെ നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍ക്കു ശേഷവും ജില്ലാ ഭരണകൂടവും ജിയോളജി വകുപ്പും നിസ്സംഗത പുലര്‍ത്തുന്നു എന്നാണ് ആരോപണം. 

രണ്ടു തവണ ഇത്തരത്തില്‍ പിടികൂടുന്ന വാഹനങ്ങള്‍ black ലിസ്റ്റില്‍ പെടുത്താന്‍ കഴിയുന്ന സാഹചര്യവും പ്രയോജനപ്പെടുത്തുന്നില്ല. ഈ വിഷയത്തില്‍ സത്വര നടപടി ആവശ്യപ്പെട്ട് മീനച്ചില്‍ നദീസംരക്ഷണസമിതി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. 

Post a Comment

0 Comments