Latest News
Loading...

ഓട്ടോ തൊഴിലാളിയുടെ മൃതദേഹം തൊടുപുഴയാറ്റിൽ


 തൊടുപുഴയാറ്റിൽ മ്രാല ഭാഗത്ത് ഓട്ടോതൊഴിാളിയെ മരിച്ച നിലയിൽ കണ്ടെത്തി.  കഞ്ഞിക്കുഴി വടക്കേത്തൊട്ടി പുലക്കുടിയിൽ വീട്ടിൽ ഡെന്നി (45) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ പെരുമറ്റം ഭാഗത്ത് പുഴയിലൂടെ മൃതദേഹം ഒഴുകി വന്ന വിവരം സമീപവാസി മുട്ടം പൊലീസിൽ വിളിച്ച് അറിയിച്ചു. 


മുട്ടം സി ഐ വി ശിവകുമാർ, എസ് ഐ പി എസ് സുബൈർ, സി പി ഒ മാരായ രാം കുമാർ,ദിലീപ്, പ്രദീപ് എന്നിവരുടെ
നേതൃത്വത്തിൽ സ്ഥലത്തെത്തി കാണാതായ ഡെന്നിയുടെ മൃതദേഹമാണെന്ന്   തിരിച്ചറിയുകയായിരുന്നു. ഡെന്നിയുടെ ഓട്ടോറിക്ഷ വണ്ണപ്പുറം ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.  ഒന്നാം തീയതി രാവിലെ പത്ത് മണി മുതൽ ഡെന്നിയെ കാണാനില്ല എന്നത് സംബന്ധിച്ച് ബന്ധുക്കൾ കഞ്ഞിക്കുഴി പൊലീസിൽ പരാതി നൽകിയിരുന്നു. 

സാമ്പത്തിക പ്രതിസന്ധി മൂലം മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് പറയപ്പെടുന്നു.  പഴയരിക്കണ്ടം ഈട്ടിക്കവലയിൽ പച്ചക്കറി കട നടത്തുകയായിരുന്നു. അതിനൊപ്പം ഓട്ടോറിക്ഷയും ഓടിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രേഖ.  മക്കൾ: ആദിത്യ, അദ്വൈത് .

Post a Comment

0 Comments