Latest News
Loading...

ഈസ്റ്റ് കേരള മഹായിടവകയുടെ കൺവൻഷൻ സമാപിച്ചു

മേലുകാവ്: സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ കൺവൻഷൻ സമാപിച്ചു. ബാംഗ്ലൂർ യു.ടി.സി. ഡോക്ടറൽ ഫെലോ റവ. ജോസഫ് സാമുവൽ സമാപനദിനം വചനശുശ്രൂഷ നിർവഹിച്ചു. ദൈവത്തോട് ചേർന്നിരിക്കണമെങ്കിൽ അനീതിയോടും അസത്യത്തോടും നിരന്തരമായി പോരാടണം. 


ഒറ്റപ്പെട്ടവരുടെ സഖിയാണ് ദൈവമെന്നും ദൈവമേത് അദൈവമേത് എന്ന് തിരിച്ചറിയുകയാണ് പ്രധാനമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മഹായിടവക ബിഷപ്പ് റവ. വി.എസ്. ഫ്രാൻസിസ് സമാപന യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബിഷപ്പ് റവ. ഡോ. കെ.ജി. ദാനിയേൽ പ്രാർത്ഥനക്കും മേലുകാവ് സഭാജില്ല ആരാധനക്കും നേതൃത്വം നല്കി. മഹായിടവക അത്മായ സെക്രട്ടറി ഐസക് ഡേവിഡ്, മഹായിടവക ട്രഷറർ റവ. പി.സി. മാത്യു എന്നിവർ പ്രസംഗിച്ചു. 

Post a Comment

0 Comments