Latest News
Loading...

മീനച്ചിലാറിലെയും മണിമലയാറ്റിലെയും എക്കല്‍ നീക്കണം. സിപിഐ


തുടര്‍ച്ചയായുണ്ടാകുന്ന പ്രളയങ്ങളും ഉരുള്‍ പൊട്ടലുകളും ഉണ്ടാകുമ്പോള്‍ മലയോര മേഖലകളിലെ മണ്ണും കല്ലും ഒഴുകിവന്നു മീനച്ചിലാറ്റിലും മണിമലയാറ്റിലും കൈവഴികളിലും അടിഞ്ഞ് വെള്ളം ഉയര്‍ന്ന് ആറും കൃഷിയിടങ്ങളും കമ്പോളങ്ങളും വീടുകളും റോഡുകളും ഒരേ ലെവലില്‍ ആവുകയും ഭീകരമായ നാശനഷ്ടങ്ങള്‍ക്ക് ഇട വരികയുമാണ്. 


ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വിതക്കുന്ന ഇത്തരം വെള്ളപ്പൊക്കത്തില്‍ നിന്നും നാടിനെയും ജനങ്ങളെയും സംരക്ഷിക്കാന്‍ ദുരന്തത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടങ്ങളും ഒറ്റക്കെട്ടായി മറ്റ് ഭിന്നാഭിപ്രായങ്ങളും രാഷ്ട്രീയ ഭേദങ്ങളും മറന്ന് മുന്നോട്ടുവരണമെന്നും അടിയന്തര നടപടികള്‍ അടുത്ത പ്രളയത്തിനു മുമ്പ് ജനങ്ങളുടെ സഹകരണത്തോടെ ആറുകളിലും കൈ വഴികളിലും അടിഞ്ഞ് കുന്നുകൂടിയിരിക്കുന്ന എക്കലും കല്ലുകളും മണലും നീക്കം ചെയ്ത് ആഴം കൂട്ടണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

ഉയരുന്ന വെള്ളം ഒഴുകാന്‍ ഇടം ഉണ്ടാകുന്നതിന് ആത്മാര്‍ത്ഥമായി നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ 'ആട് കടിച്ചു പോകും' പോലെ വെറും വാക്കും പ്രഖ്യാപനങ്ങളും നടത്തി ജനങ്ങളെ വിഡ്ഢികളാക്കാതെ നടപടികള്‍ സ്വീകരിച്ച് ലക്ഷ്യം പൂര്‍ത്തിയാകുംവരെ അര്‍പ്പണബോധത്തോടെ നില്‍ക്കണമെന്നും മണല്‍ നീക്കം ചെയ്യുന്നതിനുള്ള നിയമനടപടികള്‍ കളക്ടര്‍ മുന്‍കൈയ്യെടുത്ത് ക്രമപ്പെടുത്തണമെന്നും,ആവശ്യമെങ്കില്‍ ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്നും സിപിഐ പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി എം ജി ശേഖരന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Post a Comment

0 Comments