Latest News
Loading...

സി പി ഐ ഈരാറ്റുപേട്ട ടൗണ് ബ്രാഞ്ച് സമ്മേളനം

സി പി ഐ 24-ാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള ഘടക സമ്മേളനങ്ങളുടെ ഭാഗമായി പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട ലോക്കൽ കമ്മറ്റിക്ക് കീഴിലെ ടൗണ് ബ്രാഞ്ച് സമ്മേളനം  സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എംജി ശേഖരൻ ഉദ്ഘാടനം ചെയ്തു. .വിഎം സെയ്തുമുഹമ്മദ് വെളിയത്ത് നഗറിൽ എംഎം മനാഫിൻറെ അധ്യക്ഷതയിൽ   പ്രകടനം, റ്റി പി ബിജിലി പതാക  ഉയർത്തി. 

രക്തസാക്ഷി മണ്ഡപത്തിൽ  പുഷ്പാർച്ചന, രക്തസാക്ഷി പ്രമേയം  (ബിജോയി സെബാസ്റ്റ്യൻ) അനുശോചനപ്രമേയം (എം എം മാഹിൻ )സ്വാഗതം സുനൈസ് എം പി പറഞ്ഞു. സമ്മേളനത്തിൽ സിപിഐ  ജില്ലാ കമ്മിറ്റി അംഗം  ഇകെ മുജീബ്, ലോക്കൽ സെക്രട്ടറി  കെഎസ് നൗഷാദ് ,സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ ഐ നൗഷാദ് ,ലോക്കൽ കമ്മിറ്റി അംഗം നൗഫൽഖാൻ എന്നിവർ സംസാരിച്ചു. 

സെക്രട്ടറിയായി  ഷമ്മാസ് ലത്തീഫ്, അസിസ്റ്റൻറ് സെക്രട്ടറിയായി മാഹിൻ എം എം  സമ്മേളനം തിരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സക്കീർ താപി, എം പി ഷാജി, ആരിഫ് ,സിയാദ് തുടങ്ങിയ സഖാക്കൾ പങ്കെടുത്തു സമ്മേളനത്തിന് നന്ദി അറിയിച്ചു കൊണ്ട്  രാജേഷ് കെ സ്‌ സംസാരിച്ചു.

Post a Comment

0 Comments