Latest News
Loading...

ശുചീകരണ പ്രവർത്തനങ്ങൾ നടത്തി സാക്ഷരതാ പ്രേരക്മാരും പഠിതാക്കളും.

സാക്ഷരത മിഷൻ പത്താംതരം തുല്യത പഠന കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റ്. മേരീസ് ബോയ്സ് ഹൈസ്കൂൾ പരിസരം ഉഴവൂർ ബ്ലോക്കിലെ സാക്ഷരത പ്രേരക്മാരും പഠിതാക്കളും ചേർന്ന് ശുചീകരണം നടത്തി. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ശുചികരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. 

 പൊതു വിദ്യാലയങ്ങൾ ശനി, ഞായർ ദിവസങ്ങളിലായി ശുചീകരണം നടത്തണം എന്ന സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായിട്ടാണ് സാക്ഷരത മിഷൻ പഠനകേന്ദ്രങ്ങളിൽ ശുചികരണ പ്രവർത്തനങ്ങൾ നടത്തിയത്.

ഹെഡ് മാസ്റ്റർ സജി. കെ. തയ്യിൽ, എൻ.സി.ഇ.സി പ്രേരക് ഷീല കെ.സ്, സെന്റർ  കോ-ഓർഡിനേറ്റർ യു.ഡി മത്തായി, അധ്യാപകരായ സിബി സെബാസ്റ്റ്യൻ, ഷീൻ മാത്യു, പി. എ. തോമസ്, ടോബിൻ കെ അലക്‌സ്, ക്ലാസ് ലീഡർ ബിനോയ് ജോസ് എന്നിവർ പ്രസംഗിച്ചു. എൻ. സി. ഇ. സി പ്രേരക് ലത എം.എം, പ്രേരക്മാരായ കെ.ഡി മാത്യു, കെ.എ സുകുമാരൻ, എൽസി സ്റ്റീഫൻ, അമ്മിണി ശിവൻ, അജിത്ത് സിറിയക്, ക്ലാസ് ലീഡർ സൂരജ് രാജു എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments