Latest News
Loading...

ചാർലി ഐസക്ക് പൊട്ടമുണ്ടയ്ക്കൽ കേരള കോൺഗ്രസ് (എം) ൽ ചേർന്നു

 മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പറും കേരള യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും ആയിരുന്ന ചാർലി ഐസക്ക് പൊട്ടമുണ്ടക്കൽ,കേരള കോൺഗ്രസ് എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്ന് രാവിലെ പാലായിൽ വച്ച് പാർട്ടി ചെയർമാൻ ജോസ് കെ മാണിഎംപിയിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു.


ചടങ്ങിൽ കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ലോപ്പസ് മാത്യു മൂന്നിലവ്‌ ഗ്രാമപഞ്ചായത്ത് മെമ്പർ അജിത്ത് ജോർജ്, ജ്യോതിഷ് ജേക്കബ്,അഭിലാഷ് തോമസ്, എബിൻ കെ സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.

ചാർലി ഐസക് മുൻപ് കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയായി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്മെമ്പർ,മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്..

Post a Comment

0 Comments