Latest News
Loading...

കടലില്‍ കത്തിയമരുന്ന ആഡംബരം !

4000-ത്തോളം ആഡംബര കാറുകളുമായി പോവുകയായിരുന്ന കപ്പലിന് തീപിടിച്ച് വന്‍നാശം. 1100 പോര്‍ഷെ, 189 ബെന്റ്‌ലി, വോക്‌സ് വാഗണ്‍,  ഓഡി, ലംബോര്‍ഗിനി വാഹനങ്ങളാണ് കപ്പലിലുള്ളത്. ജര്‍മനിയില്‍നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ പോര്‍ച്ചുഗലിന് സമീപമായിരുന്നു അപകടം. കപ്പലിലുണ്ടായിരുന്ന 22 പേരെയും രക്ഷപെടുത്തി. 

3 ഫുട്‌ബോള്‍ കോര്‍ട്ടുകളുടെയത്ര വലിപ്പമുള്ള സ്‌നോസ്‌കേപ് കാര്‍ കാരിയേഴ്‌സ് എസ്എ എന്ന കപ്പലിലാണ് തീ പടര്‍ന്നത്. ഇലക്ട്രിക് കാറുകള്‍ കൂടുതലുണ്ടായിരുന്ന കപ്പലില്‍ ബാറ്ററി സ്പാര്‍ക്ക് ആണോ തീപിടുത്ത കാരണം എന്ന് വ്യക്തമായിട്ടില്ല. ലിഥിയം അയണ്‍ ബാറ്ററി വാഹനങ്ങളുള്ള കപ്പലില്‍ തീയണയ്ക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ വേണ്ടിവരും. 


കപ്പലിനെ തീരത്തേയ്ക്ക് അടുപ്പിക്കാനാണ് ലക്ഷ്യെമെങ്കിലും വലിയ കപ്പല്‍ വ്യാപാരകപ്പലുകള്‍ക്ക് തടസമാകുമെന്നതിനാല്‍ അസോറസ് പോര്‍ട്ടിലേയ്ക്ക് അടുപ്പിക്കില്ല. നിരവധി രക്ഷാസംഘങ്ങള്‍ നിലവില്‍ കപ്പലിനടുത്തുണ്ട്. 2019-ല്‍ സമാനരീതിയില്‍ കപ്പലില്‍ തീ പടര്‍ന്ന് ഓഡി, പോര്‍ഷെ അടക്കം 2000-ത്തോളം ആഡംബരകാറുകള്‍ കത്തിനശിച്ചിരുന്നു. 

Post a Comment

0 Comments