Latest News
Loading...

ഐങ്കൊമ്പില്‍ കാര്‍ വീട്ടിലേയ്ക്ക് ഇടിച്ചുകയറി

പാലാ തൊടുപുഴ ഹൈവേ റോഡില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടിലേയ്ക്ക് ഇടിച്ചുകയറി. ഐങ്കൊമ്പിന് സമീപം ചോക്കാട്ട് സിബിച്ചന്റെ വീട്ടിലേയ്ക്കാണ് കാര്‍ ഇടിച്ചിറങ്ങിയത്. മാങ്കുളം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വാഹനമോടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. 


ഡ്രൈവര്‍ ഉറങ്ങിയതോടെ റോഡിന്  മറുസൈഡിലൂടെ ഓടിയ കാര്‍ മൂടിയില്ലാത്ത ഓടയ്ക്ക് മുകളിലൂടെ കടന്ന് പുരയിടത്തില്‍ ചാടിയശേഷം വീടിന്റെ മതില്‍ തകര്‍ത്ത് മീന്‍കുളത്തിന് മുകളിലൂടെയാണ് വീടിന്റെ ഭിത്തിയിലിടിച്ചത്. ഫെറോ സിമന്റില്‍ തീര്‍ത്ത മീന്‍കുളത്തിന്റെ ഒരുഭാഗം തകര്‍ന്നു. മതിലില്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ ഉയര്‍ന്നുപൊങ്ങിയ വാഹനം ഫിഷ്ടാങ്കിന്റെ മറുവശത്ത് വീടിന്റെ ഭിത്തിയില്‍ മുന്‍വശം ഇടിച്ചാണ് നിന്നത്. 

അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. വാഹനത്തിന്റെ പിന്‍ഭാഗം ടാങ്കിന് മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന നിലയിലായിരുന്നു. പരിക്കേറ്റവരെ ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി.