Latest News
Loading...

ബോധവൽക്കരണ ക്ലാസും സിഗ്നേച്ചർ ക്യാമ്പയിനും

പാലാ നഗരസഭ കുടുംബശ്രീ അംഗങ്ങൾക്കായി ജൈവ മാലിന്യ സംസ്കരണം, ക്ഷയരോഗം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും സ്ത്രീപക്ഷ നവകേരള പദ്ധതിയുടെ ഭാഗമായി സ്ത്രീധനത്തിനും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾക്കും എതിരെയുള്ള സിഗ്നേച്ചർ ക്യാമ്പയിനും ബഹു:നഗരസഭ ചെയർമാൻ ശ്രീ ആൻ്റോ ജോസ് പടിഞ്ഞാറക്കര ഉദ്ഘാടനം ചെയ്തു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ബൈജു കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ തോമസ് പീറ്റർ ,മുൻ നഗരസഭ ചെയർപേഴ്സൺ ശ്രീമതി ലീന സണ്ണി ,കൗൺസിലർ ശ്രീമതി സന്ധ്യ ആർ ,എന്നിവർ ആശംസകൾ അർപ്പിച്ചു.


 സി ഡി എസ് ചെയർ പേഴ്സൺ ശ്രീമതി ശ്രീകല അനിൽകുമാർ , NULM മാനേജർ ശ്രീമതി ബോബി ജേക്കബ്. എന്നിവർ പങ്കെടുത്തു.

ക്ഷയ രോഗത്തെ കുറിച്ച് പാലാ താലൂക്ക് ആശുപത്രി TB ട്രീറ്റ്മെൻറ് ഓർഗനൈസർ ശ്രീ സജി കുമാറും ,. അജൈവ മാലിന്യ സംസ്കരണത്തെ കുറിച്ച് ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ശ്രീ അൻഷാദ് ഇസ്മയിലും ബോധവൽക്കരണ ക്ലാസ് നയിച്ചു

Post a Comment

0 Comments