Latest News
Loading...

ആകെ ഒരു ബസ്. യാത്രാദുരിതത്തില്‍ വിദ്യാര്‍ത്ഥികള്‍

സ്‌കൂള്‍ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചതോടെ ബസ് യാത്രാസൗകര്യമില്ലാതെ വിദ്യാര്‍ത്ഥികള്‍ വലയുന്നു. ചോലത്തടം- പറത്താനം മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം ഇതോടെ പ്രതിസന്ധിയിലായി. ഈ പ്രേദേശങ്ങളില്‍ നിന്നും സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്ന കുട്ടികള്‍ക്കും ജോലിക്കാര്‍ക്കും ഈരാറ്റുപേട്ട ഭാഗത്തേക്ക് യാത്ര ചെയ്യാന്‍ ഉള്ള ഏക മാര്‍ഗ്ഗം 08:30 ന് ഈരാറ്റുപേട്ടക്കുള്ള KSRTC ബസ് മാത്രം ആണുള്ളത്. 2 ബസുകളില്‍ കയറേണ്ട ആളുകള്‍ ഒരു ബസില്‍ കയറേണ്ടി വരുന്നതോടെ കൂത്തിറക്കവും കൊടുംവളവുകളുമുള്ള ചോലത്തടം പാതാമ്പുഴ റൂട്ടിലൂടെയുള്ള യാത്ര  അപകടകരമാക്കുകയാണ്.


ഈ സാഹചര്യത്തില്‍ ഒരു ബസ് സര്‍വീസ് കൂടി ഈ റൂട്ടില്‍ ആരംഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് DYFI പൂഞ്ഞാര്‍ സൗത്ത് മേഖല കമ്മറ്റി KSRTC അധികൃതര്‍ക്ക് നിവേദനം നല്കി. മേഖല സെക്രട്ടറി എംപി പ്രമോദ്, DYFI മേഖല പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ അഡ്വ: അക്ഷയ് ഹരി, മേഖല കമ്മറ്റിങ്ങളായ ബീജീഷ്, അരുണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തിങ്കളാഴ്ച്ച മുതല്‍ ഒരു ബസുകൂടി സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്കി

Post a Comment

0 Comments