Latest News
Loading...

പാലാ നഗരത്തിൽ ബൈക്ക് അഭ്യാസം. വിദ്യാർത്ഥികൾ പിടിയിലായി

പാലാ നഗരത്തിൽ  ബൈക്ക് അഭ്യാസം നടത്തിയ വിദ്യാർത്ഥികൾ പോലീസ് പിടിയിലായി. ഇവർ അഭ്യാസം നടത്തിയ ബൈക്കും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസവും ഇന്നും ഗവൺമെൻ്റ് ആശുപത്രിക്കു മുന്നിലുള്ള വെയിറ്റിംഗ് ഷെഡിനു മുന്നിൽ പ്രധാന പാതയിലെ വാഹനങ്ങൾക്കിടയിലൂടെയാണ് ഇവർ അഭ്യാസപ്രകടനം നടത്തിയത്. വെയിറ്റിംഗ് ഷെഡിൽ ബസ് കാത്തുനിൽക്കുന്നവരുടെ ശ്രദ്ധ ആകർഷിക്കത്തക്കവിധമായിരുന്നു ഇവരുടെ വിളയാട്ടം.

സഹപാഠികളുടെയും മറ്റുള്ളവരുടെയും മുൻപിൽ ഷോ കാണിക്കാനാണ് ഈ അഭ്യാസമെല്ലാം. മറ്റ് കുട്ടികൾ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നതും കാണാം. 17 വയസ് തികയാത്ത ഇവർക്കെതിരെ കേസെടുക്കില്ലെങ്കിലും മാതാപിതാക്കൾക്കും വാഹന ഉടമകൾക്കുമെതിരെ നടപടി വരും. വീട്ടുകാരെ കണക്കിലെടുക്കാത്ത ഇവർ സ്ഥിരം തലവേദനയെന്നാണ് പോലീസിനും ലഭിച്ച വിവരം. വീട്ടിൽ നിന്നും പോയാൽ 2-3 ദിവസം കഴിഞ്ഞാണ് തിരികെ എത്തുന്നതെന്ന് വീട്ടുകാർ പറഞ്ഞതായും പോലീസ് പറയുന്നു. 


Post a Comment

0 Comments