Latest News
Loading...

കോവിഡൊക്കെ തന്നെ. ഭരണങ്ങാനത്ത് ബെവ്‌കോയിലെ തിരക്ക് നിയന്ത്രിക്കാനാളില്ല

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആളുകള്‍ കൂട്ടംകൂടുന്നതിന് നിയന്ത്രണം നിലനില്‍ക്കെ ഭരണങ്ങാനത്ത് കീഴമ്പാറയിലെ
 ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ വന്‍ജനക്കൂട്ടം. ഞായറാഴ്ച ലോക്ഡൗണ്‍ സമാന നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ 'രണ്ടെണ്ണം' അടിക്കാന്‍ ലക്ഷ്യമിട്ട് 'സാധനം' വാങ്ങാന്‍ ബിവറേജിലേയ്ക്ക് ആളുകളുടെ ഒഴുക്കായിരുന്നു. കഴിഞ്ഞ 3 ശനിയാഴ്ചകളിലും ഇതു തന്നെയായിരുന്നു അവസ്ഥ. 



100 കണക്കിനാളുകളാണ് മദ്യം വാങ്ങാനായി പാതയോരത്തെ ഔട്ട്‌ലെറ്റിലേയ്ക്ക് എത്തുന്നത് വൈകുന്നേരമാകുന്നതോടെ ഇവിടെയെത്തുന്നവരുടെ വാഹനങ്ങള്‍ കൊണ്ട് റോഡിന് ഇരുവശവും നിറയും. ബിവറേജസ് ഔട്ട്‌ലെറ്റ് ആരംഭിച്ചതോടെ പ്രവര്‍ത്തനം തുടങ്ങിയ താല്‍ക്കാലിക കടകള്‍ കൂടിയായതോടെ പ്രദേശം നിറഞ്ഞുകവിയും. ആളുകള്‍ തിരക്കിട്ട് റോഡിന് കുറുകെ കടക്കുന്നതും കൂടിയാകുന്നതോടെ പ്രദേശത്ത് ട്രാഫിക് കുരുക്ക് മുറുകുകയാണ്. 

ഈരാറ്റുപേട്ടയില്‍ റോഡരികില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജ്‌സ ഔട്ട്‌ലെറ്റ് ആദ്യം തലപ്പലം പഞ്ചായത്തിലേയ്ക്കാണ് മാറ്റിയത്. പ്രധാന റോഡില്‍ നിന്നും ഏറെ ഉള്ളിലായിട്ടായിരുന്നു ഈ കെട്ടിടം. പിന്നീടാണ് വില്‍പനകേന്ദ്രം കീഴമ്പാറയിലെത്തിച്ചത്. പൂഞ്ഞാറിലും പാലായിലമുള്ള ഇടയിലുള്ള ബെവകോ ഔട്ട്‌ലെറ്റുകള്‍ക്ക് മധ്യേയാണ് ഭരണങ്ങാനത്തെ വില്‍പനകേന്ദ്രം. വിവിധയിടങ്ങളില്‍ നിന്നായി അവധിദിവസങ്ങള്‍ക്ക് തലേന്ന് 100 കണക്കിന് ആളുകളാണ് എത്തുന്നത്. 

സംസ്ഥാനപാതയോരത്ത് വാഹനങ്ങള്‍ നിറയുന്നതോടെ നിരവധി ചെറുഅപകടങ്ങളും ദിനംതോറും ഉണ്ടാകുന്നുണ്ട്. പാലാ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനുകളുടെ അതിര്‍ത്തി മേഖലയായ ഇവിടെ പോലീസ് നിരീക്ഷണം വേണമെന്ന ആവശ്യവും ശക്തമാകുകയാണ്. 

Post a Comment

0 Comments