Latest News
Loading...

കളഞ്ഞുകിട്ടിയ സ്വർണ്ണമാല പോലീസിൽ ഏൽപ്പിച്ച് മാതൃകയായി ഓട്ടോ തൊഴിലാളി

 ഓട്ടോസ്റ്റാൻഡിൽ കളഞ്ഞുകിട്ടിയ സ്വർണ്ണമാല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായി പാലാ തുരുത്തേൽ ഷൂമാർട്ടിന് സമീപമുള്ള സംഘം ഓട്ടോസ്റ്റാൻഡിലെ തൊഴിലാളിയായ കെ. ശിവരാജൻ. ഉച്ചയോടെ സ്റ്റാൻഡിൽ ഓട്ടം കാത്തു കിടക്കുകയായിരുന്ന ശിവരാജന്റെ ഓട്ടോക്ക് സമീപം ഒരു സ്വർണ്ണമാല കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.തുടർന്ന് പ്രസ്തുത വിവരം അയൽവാസിയും NGO സംഘ് ജില്ലാ പ്രസിഡണ്ടുമായ എം.എസ്.ഹരികുമാറിനെ വിവരം അറിയിച്ചു, തുടർന്ന് രണ്ടു പേരും കൂടിസ്വർണ്ണമാല പാലാ എസ്.എച്ച്.ഒ .കെ.പി.തോംസണ് സ്റ്റേഷനിലെത്തി കൈമാറി.ശിവരാജന്റെ സത്യസന്ധതയെയും, വിശ്വാസ്യതയെയും എസ്.എച്ച്.ഒ.കെ.പി.തോംസൺ അഭിനന്ദിച്ചു. മാല  നഷ്ടപ്പെട്ടവർ അടയാള സഹിതം പാലാ പോലീസിൽ ബന്ധപ്പെട്ടാൽ തിരികെ നൽകുന്നതാണെന്നും അദ്ദേഹം അറിയിച്ചു.


മരങ്ങാട്ടുപിള്ളി ആണ്ടൂർ സ്വദേശിയാണ് കെ.ശിവരാജൻ. കളഞ്ഞുകിട്ടിയ സ്വർണ്ണമാല പോലീസിൽ ഏൽപ്പിച്ച ഓട്ടോ തൊഴിലാളി ശിവരാജന്റെ സത്യസന്ധതയെയും, ആത്മാർത്ഥതയും ബി.എം.എസ് പാലാ മേഖലാ കമ്മറ്റി അഭിനന്ദിച്ചു. NG0 സംഘ് ജില്ലാ പ്രസിഡണ്ട് എം.എസ്.ഹരികുമാർ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് സിബി മേവിട അദ്ധ്വക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.എസ്.ശിവദാസ്, എം.ആർ.ബിനു, ജോജി ജോസഫ്, വിനേഷ് ഇടയാറ്റ്, വിനയൻ പുത്തൂർ, ആർ.തിരുമൂർത്തി ,ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments