Latest News
Loading...

കെ സ്വിഫ്റ്റ് കമ്പനി രൂപീകരിക്കാനുള്ള നീക്കങ്ങൾ സർക്കാർ അവസാനിപ്പിക്കുക. AITUC

കേരളത്തിന്റെ പൊതു ഗതാഗത രംഗത്ത് ജനങ്ങളുടെ യാത്രയ്ക്ക് ഉറപ്പുംവിശ്വാസവുമായി അഭിമാനപൂർവ്വം പ്രവർത്തിച്ചിരുന്ന കെഎസ്ആർടിസിയെ വെട്ടിമുറിച്ചു കെ സ്വിഫ്റ്റ് എന്ന പേരിൽ വേറൊരു കമ്പനി രൂപീകരിക്കുന്നത് നിലവിലുള്ള കെഎസ്ആർടിസിയുടെ ശവക്കുഴി തോണ്ടുന്നതിനു തുല്യം ആയിരിക്കുമെന്ന് AITUC നേതൃത്വത്തിൽ ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട്  AITUC ജില്ലാ വൈസ് പ്രസിഡന്റ്
M G ശേഖരൻ ചൂണ്ടിക്കാട്ടി. 

സ്വന്തമായി വാഹനങ്ങൾ  ഇല്ലാത്ത കേരളീയരുടെ യാത്രയ്ക്കുള്ള അഭയ കേന്ദ്രം കൂടിയായ കെഎസ്ആർടിസി  ക്രിയാത്മകമായ ഇടപെടലുകളും തൊഴിലാളികളെ വിശ്വാസത്തിൽ എടുത്തുമുള്ള നടത്തിപ്പിൽ കൂടിയും  സംരക്ഷിച്ച് നിലനിർത്തുകയാണ് വേണ്ടത്. 

അതിനുപകരം സൂപ്പർഫാസ്റ്റ് അടക്കമുള്ള ദീർഘദൂര ബസ്സുകൾ അടക്കാം മറ്റൊരു  കമ്പനി കെസ്വിഫ്റ്റ്ന് കൈമാറി ഓർഡിനറി ബസ്സുകൾ അടക്കം ലാഭകരമല്ലാത്ത ഷെഡ്യൂളുകൾ മാത്രം കെഎസ്ആർടിസിയിൽ നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യം ആരുടെ താൽപര്യം സംരക്ഷിക്കാനാണ് എന്നുകൂടി ഭരണാധികാരികൾ ജനങ്ങളോടും തൊഴിലാളികളോടും ഒന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സമര സദസ്സിന് പി എസ് ബാബു അധ്യക്ഷത വഹിച്ചു.വി പി സോമൻ സ്വാഗതമാശംസിച്ചു. സഖാക്കൾ.കെ സ് നൗഷാദ്. എം എം മനാഫ്  noufalkhan ഹനീഫ കുട്ടി  ബിനോയ് സക്കീർ ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments